അടുത്തയാഴ്ച മുതൽ തമിഴ്നാട്ടിലേക്കുള്ള യാത്രകൾക്ക് വളരെ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നു അറിയിച്ചു. കോവിഡ് വ്യാപനം ഉയർന്നു വരുന്ന ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം സർക്കാർ അറിയിച്ചത്. കോയമ്പത്തൂർ കളക്ടറാണ് ഈ പുതിയ നിർദേശം പുറത്തുവിട്ടത്. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാതെ അവഗണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. അല്ലാത്തപക്ഷം യാത്രക്കാർ മടങ്ങി പോകേണ്ടിവരുമെന്നും കളക്ടർ ഡോ. ജി എസ് സമീരൻ അറിയിച്ചു.

കൂടാതെ ഇനിമുതൽ തമിഴ്നാട്ടിലേക്ക് പോകാനായി രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം എന്നും വ്യക്തമാക്കി. അല്ലെങ്കിൽ 48 മണിക്കൂറിനു മുൻപ് എടുത്ത കോവിഡ് ആർടിപിസിആർ നെഗറ്റീവ് ഫലം ഉള്ള റിസൾട്ട് കരുതിയിരിക്കണം. ഇതിന് പുറമേ മറ്റ് ആവിശ്യമായ രേഖകളും കേരളത്തിൽ നിന്നു പോകുന്നവർ കൈയ്യിൽ കരുതേണ്ടത് ആവിശ്യകരണമാണ്. ഇത്തരം നിർദ്ദേശങ്ങളോ രേഖകളോ കൃത്യമായി പാലിക്കാത്തവർക്ക് മടങ്ങി പോകേണ്ടിവരുമെന്നും കളക്ടർ അറിയിച്ചു.

തമിഴ്നാട്ടിൽ കൊവിഡ്-ഒമൈക്രോൺ രോഗവ്യാപനവും രോഗികളുടെ എണ്ണവും വർധിക്കുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു നയം രൂപീകരിച്ചത്. പൊള്ളാച്ചിയിലും കോയമ്പത്തൂരിലും ഉൾപ്പെടെ നിരവധി രോഗികളാണ് നിലവിൽ ഉള്ളത്. ദിനംപ്രതി രോഗസാഹചര്യം ഉയരുന്നതിൽ കടുത്ത നിയന്ത്രണം അനിവാര്യമെന്നും കളക്ടർ അറിയിച്ചു.
അതേസമയം ഇതിൻറെ ഭാഗമായി തമിഴ്നാട്ടിൽ ഏർപ്പെടുത്തിയിട്ടുള്ള ഞായറാഴ്ച ലോക്ക്-ഡൌൺ പൂർണ്ണമായും നടപ്പിലാക്കുമെന്നും പരിശോധന ഉണ്ടാകുമെന്നും റിപ്പോർട്ട്.കൂടാതെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഗോപാലപുരം , വാളയാർ, വേലംതാവളം , ഗോവിന്ദാപുരം, നടുപ്പുണി എന്നീ ചെക്ക് പോസ്റ്റുകളിലും പരിശോധന ഉയർത്തിയിട്ടുണ്ടെന്നും കളക്ടർ ജി എസ് സമീരൻ അറിയിച്ചു.
👉 👉 ചുവടെയുള്ള വാച്ച് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഈ പുതിയ സന്ദേശം വാച്ച് വഴി നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക.
Click Here >> https://t.me/latest_job