Categories
entertainment

അമ്മക്ക് തുല്യം അമ്മ മാത്രം

🤱🤱അമ്മക്ക് തുല്യം അമ്മ മാത്രം🤱🤱 എന്ന ആശയത്തിന് ചേർന്നുള്ള ഒരു കഥയാണ് ഞാൻ പറയാൻ പോകുന്നത്.

ആദ്യഭാര്യയുടെ മരണശേഷം രണ്ടാം വിവാഹം കഴിച്ച അച്ഛൻ മകനോട് ഒരിക്കൽ ചോദിച്ചു 👉 “മോനേ നിൻറെ ഇപ്പോഴത്തെ അമ്മ എങ്ങനെ ഉണ്ട്?”

മകൻ ചെറിയ ഒരു പുഞ്ചിരിയോടെ പറഞ്ഞു 👉 ഈ അമ്മ കള്ളം പറയില്ല. പക്ഷെ എൻറെ അമ്മ എന്നോട് കള്ളം പറയുമായിരുന്നു.

ഇത് കേട്ട അച്ഛൻ ആശ്ചര്യത്തോടെ ചോദിച്ചു 👉 അതെന്താ നീ അങ്ങനെ പറയുന്നത്?

മകൻ 👉 ഞാൻ അന്നൊക്കെ ലേശം കുറുമ്പ് കാണിക്കുമ്പോ എൻറെ അമ്മ എന്നോട് പറയുമായിരുന്നു ” നിനക്ക് ഞാൻ ഇന്ന് ഭക്ഷണം തരില്ല എന്ന് ” പക്ഷെ ഞാൻ വിശക്കുന്നു എന്ന് പറയുമ്പോൾ അമ്മ മടിയിൽ വിളിച്ചിരുത്തി ആകാശത്തേക്ക് നോക്കി മുത്തശ്ശി കഥകൾ പറഞ്ഞു തന്നു എൻറെ വിശപ്പടക്കുമായിരുന്നു.

അച്ഛൻ 👉 അതിന് എന്താ മോനെ അത് നല്ലൊരു കാര്യം അല്ലെ അമ്മ ചെയ്തത്. പിന്നെ ഈ അമ്മ എങ്ങനെ……🤔🤔🤔?

മകൻ 👉 ഈ അമ്മ ഞാൻ അതുപോലെ കുറുമ്പ് കാണിക്കുമ്പോൾ ഭക്ഷണം തരില്ല എന്ന് പറഞ്ഞാൽ തരില്ല. ചിലപ്പോ ഞാൻ കരഞ്ഞാൽ പോലും തരില്ല. ഇന്ന് രണ്ടു ദിവസമായി അമ്മ വാക്കുമാറ്റിയില്ല.

   "🤱🤱🤱കടലോളം സ്നേഹം ഉള്ളവളാണ് അമ്മ. ഭൂമിയിൽ കണ്ട ഏറ്റവും വലിയ ശക്തി അമ്മയാണ്, അതുകൊണ്ട് അമ്മക്ക് തുല്യം അമ്മ മാത്രം🤱🤱🤱."

Leave a Reply

Your email address will not be published. Required fields are marked *