Categories
Kerala Latest News

ആശ്വാസം : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു.

രാജ്യത്ത് വീണ്ടും ദിനം പ്രതിയുള്ള കോവിഡ് കേസുകൾ കുറയുന്നു. 1,27,510 കോവിഡ് കേസുകൾ ആണ്ക ഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഥിതികരിച്ചത്. 2,795 മരണം കൂടി കോവിഡ് രോഗം മൂലമാണെന്ന് സ്ഥിതികരിച്ചു. രാജ്യത്ത് ഇന്നലെ 2,55,287 പേർ രോഗമുക്തി നേടി. ഇതോടെ 2,59,47,629 പേർ രാജ്യത്ത് കോവിഡിൽ നിന്ന് രോഗമുക്തി നേടി. എന്നാൽ 18,95,520 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്.

രാജ്യത്ത് 2,81,75,044 പേർക്കാണ് ഇതുവരെ രോഗം സ്ഥിതികരിച്ചത്. എന്നാൽ മരിച്ചവരുടെ എണ്ണം 3,31,895 ആയി. ഇതുവരെ രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 21,60,46,638 പേരാണ്. രാജ്യത്ത് പ്രതിദിന രോഗികൾ കുറഞ്ഞതിൽ തുടർന്ന് മഹാരാഷ്ട്രയിൽ ആണ്‌ ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്‍. 15,077 കേസുകളാണ് മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിതികരിച്ചത്, മരണം 184 ആകുകയും ചെയ്തു. നിലവിൽ ചികിത്സയിൽ ഉള്ളത് 2,53,367 പേരാണ്. കേരളത്തിലും കോവിഡ് കേസുളിൽ വളരെ കുറവാണ് കഴിഞ്ഞ ദിവസത്തിൽ റിപ്പോർട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *