ആഹാരങ്ങളിലൂടെ രോഗപ്രതിരോധ ശേഷി വളർത്തിയെടുക്കാം

food

കൊറോണ കാലത്ത് വളരെ ജാഗ്രതയോടെയാണ്‌ നാം ജീവിക്കേണ്ടത്. നമ്മുടെ ആരോഗ്യനിലയിൽ വളരെ ശ്രദ്ധ പുലർത്തണം. പ്രായമുള്ളവർ, പ്രമേഹരോഗികൾ, കുഞ്ഞുങ്ങൾ, മറ്റു അസുഖങ്ങൾ ഉള്ളവർ ഒക്കെ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ആഹാരങ്ങളിലൂടെ രോഗപ്രതിരോധ ശേഷി വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം.

ഈ സമയങ്ങളിൽ നാം ശ്രദ്ധിക്കേണ്ട കാര്യം ::

•           മാസ്ക് ഉപയോഗിക്കുന്നവർ മാസ്ക്കില് തൊട്ടതിനു ശേഷം കൈകള് സോപ്പ് ഉപയോഗിച്ച് നന്നായി കഴുകിയ ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ.

•           ആഹാരത്തിൽ ഇലക്കറികൾ കൂടുതലായി ഉൾപ്പെടുത്തുക.

•           പഴങ്ങളും പച്ചക്കറികളും 10-15 മിനിറ്റ് പുളിയും ഉപ്പും ചേർത്ത് വെള്ളത്തിൽ മുക്കിവെച്ചതിനു ശേഷം ഉപയോഗിക്കുക.

•           നിത്യവും 15-20 ഗ്രാം നട്ട്സ് കഴിക്കുന്നത് നല്ലതാണ്. ഇവ ദഹനം സുഗമമുള്ളതാക്കുകയും രോഗ പ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യും.

•           ഒരേതരത്തിലുള്ള നട്ട്സ് കഴിക്കുന്നതിനേക്കാൾ മിക്സഡ് നട്ട്സ് കഴിക്കുന്നതായിരിക്കും ഏറെ നല്ലത്.

•           നോൺ വെജ് ആഹാരങ്ങൾ നന്നായി വേകിച്ചു ഉപയോഗിക്കുക.

•           നിത്യവും രണ്ട് കോഴിമുട്ടയുടെ വെള്ള ഉപയോഗിക്കുക.

•           ഇറച്ചി വിഭവങ്ങൾ, മസാല കൂടിയ കറികൾ, തണുത്ത ഭക്ഷണം, എണ്ണയിൽ വറുത്ത ഭക്ഷണം, ബേക്കറി പലഹാരങ്ങൾ എന്നിവ പൂർണ്ണമായി ഒഴിവാക്കുക.

•           ധാന്യങ്ങളിലെ തവിടില് അടങ്ങിയിരിക്കുന്ന കോപ്പര്, സിങ്ക്, സെലേനിയം, വൈറ്റമിന് ബി തുടങ്ങിയവ രോഗ പ്രതിരോധശേഷി വര്ധിപ്പിക്കുന്നു.

•           വെള്ളം 10 മിനിട്ട് സമയം നന്നായി വെട്ടിത്തിളപ്പിച്ച് ഉപയോഗിക്കുക.

•           പ്രോട്ടീന് ഉള്ള കടല, പയര്, മീന്, പരിപ്പ്, മുട്ട എന്നിവ ആഹാരത്തില് ഉള്പ്പെടുത്തുക.

•           രോഗ ബാധിതര് പെട്ടന്ന് ദഹിക്കുന്ന തരത്തിലുള്ള ദോശ, ഇഡ്ഢലി, കഞ്ഞി എന്നീ ആഹാരങ്ങൾ ശീലമാക്കുക.

•           തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന് പാടുള്ളൂ.

•           ജലാംശത്തിൻറെ അളവ് കൂടുതലുള്ള പഴച്ചാറുകളും പഴങ്ങളും ഉപയോഗിക്കുക.

•           പുറത്തുപോയി വന്നതിനു ശേഷം കൈകളും കാലുകളും നന്നായി സോപ്പിട്ട് കഴുകുക.

•           വിറ്റാമിൻ ഡി അടങ്ങിയ ആഹാരങ്ങൾ കഴിക്കുക.

•           ദിവസവും 8 മണിക്കൂർ ഉറങ്ങുക.

•           ഭക്ഷണം ചെറു ചൂടോടെ മാത്രം കഴിക്കുക.

•           ഒരു കാരണവശാലും തണുത്ത വെള്ളം കുടിക്കരുത്.

•           പഴകിയ ഭക്ഷണങ്ങല് കഴിക്കരുത്.

•           കൈകൾ ഭക്ഷണത്തിനു മുമ്പ് സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കഴുകുക.

•           പുറത്തുനിന്നുള്ള ആഹാരം കഴിക്കുന്ന ശീലം ഒഴിവാക്കുക. •           ഫ്രിഡ്ജില് ആഹാരങ്ങൾ വച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *