Categories
Kerala Latest News

ഇനി യോഗയ്ക്കായി എം-യോഗ ആപ്പ്; പ്രധാനമന്ത്രി അവതരിപ്പിച്ച പുതിയ ആപ്പ്, അറിയേണ്ടതെല്ലാം

ഏഴാമത്തെ അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ) ഒരുമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എം-യോഗ എന്ന ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിൽ പല ഭാഷകൾ ആണ് ലഭ്യമാകുന്നത്. ഒരു പൊതു പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയാണ് യോഗ പരിശീലനത്തെ കുറിച്ചുള്ള വീഡിയോകള്‍ ലഭ്യമാകുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. യോഗ ദിനത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

“ഒരു ലോകം ഒരു ആരോഗ്യം” എന്ന ആശയത്തിന് ഇത് ഏറെ സഹായകമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഈ ആപ്പ് മുഖേന 12 വയസ് മുതല്‍ 65 വയസു വരെയുള്ളവര്‍ക്ക് യോഗ പരിശീലിക്കാവുന്നതാണ്. ഇതിൽ ഉപയോക്താക്കൾക്ക് ഏറെ സുരക്ഷിതമാണെന്നും യാതൊരു അടിസ്ഥാന വിവരങ്ങളും ആപ്പ്ളിക്കേഷനിൽ സ്റ്റോർ ചെയ്യില്ല എന്നും വ്യക്തമാക്കി. ഇപ്പോൾ ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലാണ് ലഭ്യമാകുന്നത്. മറ്റ് ഭാഷകളില്‍ ഉടന്‍ ലഭ്യമാകുന്നതായിരിക്കും. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ ആപ്ലിക്കേഷൻ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പോയി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *