Categories
Covid News Latest News

ഇന്ത്യയിൽ 42,766 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്‌തു, മരണം 1,206

ഇന്നലെ 45,254 കോവിഡ് രോഗികൾ രോഗമുക്തി പ്രാപിച്ചതോടെ ഇന്ത്യയിൽ മൊത്തം രോഗമുക്തികളുടെ എണ്ണം 2.99 കോടിയിലായി (2,99,33,538) ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ശനിയാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ 42,766 പുതിയ കൊറോണ വൈറസ് കേസുകളും 1,206 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് -19 കണക്ക് 3.07 കോടിയിലേക്ക് (3,07,95,716) ഉയർന്നു, ദേശീയ മരണസംഖ്യ 4.07 ലക്ഷമായും (4,07,145) ഉയർന്നു.

വെള്ളിയാഴ്ച 13,563 കേസുകൾ റിപ്പോർട്ട് ചെയ്ത കേരളമാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. തൊട്ടു പിറകെ മഹാരാഷ്ട്രയും ഉള്ളതായി റിപ്പോർട്ട്. ഇന്നലെ 45,254 രോഗികൾക്ക് രോഗം ഭേദമായപ്പോൾ ഇന്ത്യയിൽ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 2.99 കോടിയിലായി (2,99,33,538) ഉയർന്നു. ദേശീയ രോഗമുക്തി നിരക്ക് 97.20 ശതമാനമായി.

👉 ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *