Categories
Covid News

ഇന്നത്തെ കോവിഡ് കണക്കുകൾ അറിയാം! ഇന്ന് സംസ്ഥാനത്ത് 9,931 പേർക്ക് കൊവിഡ് പോസിറ്റീവ്

കേരളത്ത് ഇന്ന് 9,931 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ കേരളത്തിലെ കോവിഡ് കണക്കുകൾ : തിരുവനന്തപുരം 700, കൊല്ലം 802, പത്തനംതിട്ട 239, ആലപ്പുഴ 613, കോട്ടയം 484, ഇടുക്കി 147, എറണാകുളം 921, തൃശൂര്‍ 996, പാലക്കാട് 846, മലപ്പുറം 1615, കോഴിക്കോട് 1022, വയനാട് 247, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646. സംസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തിയത് മലപ്പുറത്താണ്. 1615 കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.

kerala-unlock-news-1

89,654 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08% ആണ്. സെന്റിനല്‍ സാമ്പിള്‍, റുട്ടീന്‍ സാമ്പിള്‍, സിബി നാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആന്റിജന്‍ ട്രൂനാറ്റ്, ആര്‍.ടി. എല്‍.എ.എം.പി. തുടങ്ങിയ പരിശോധന ഉള്‍പ്പെടുത്തി ആകെ 2,54,31,248 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ 58 മരണങ്ങൾ കോവിഡ് മൂലമെന്ന് സ്ഥിതീകരിച്ചു. ഇതോടെ ആകെ മരണം 15,408. ഇന്ന് 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് രോഗം ബാധിച്ചു. കൂടാതെ 13,206 പേര്‍ ഇന്ന് രോഗമുക്തി നേടി. 1,21,708 പേരാണ് രോഗം ബാധിച്ച് ഇനി ചികിത്സയിലുള്ളത്. ഇതുവരെ 30,33,258 പേര്‍ കോവിഡ് രോഗത്തിൽ നിന്നും മുക്തി നേടിയിട്ടുണ്ട്.

👉 ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *