Categories
Latest News

ഇന്നും കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരള സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യത. ബംഗാള്‍ ഉള്‍ക്കടൾ ആന്ധ്രാ പ്രദേശ് – ഒഡിഷ തീരത്തിൽ രൂപപ്പെട്ട ന്യൂനമര്‍ദ്ദനമാണ് കേരളത്തിൽ ശക്തമായ മഴക്ക് കരണം. ഇതേ തുടർന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ 115 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. എന്നാൽ നാളെ മുതല്‍ മഴ കുറയാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.

rain-rain-2

അതിശക്തമായ മഴ ലഭിക്കുന്ന മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ അധികൃതരുടെ നിര്‍ദേശങ്ങളെ അനുസരിച്ച് മാറി താമസിക്കേണ്ട ഇടങ്ങളില്‍ അവയോട് സഹകരിക്കേണ്ടതാണെന്നും അറിയിച്ചു. എന്നാൽ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ള അപകട മേഖലകളില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാനും അറിയിച്ചു. അടച്ചുറപ്പില്ലാത്ത വീടുകളിലും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളിലും താമസിക്കുന്നവരോട് മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ മാറി താമസിക്കാന്‍ തയ്യാറാകേണ്ടതാണ്. ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറേണ്ടിവരുന്ന സാഹചര്യങ്ങളിൽ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ തയ്യാറാവണം.

👉 ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.
Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *