ഈ ലോക്ക് ഡൗണിൽ ഒരു കളിയായാലോ? കടങ്കഥകൾ

WhatsApp-Image-2020-05-14-at-4.20.17-PM

കുറേ നാൾ ആയില്ലേ വീട്ടിലിരിക്കാൻ തുടങ്ങിട്ട്! ഇനി ഒന്ന് കളിച്ചാലോ? നമ്മുടെ മുത്തശ്ശിയേയും മുത്തച്ഛനേയും ഉൾപ്പെടുത്തുമ്പോൾ കളി കേമമാകും. വലിയ ബദ്ധപ്പാടുള്ള കളി അല്ല… എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന കടങ്കഥകളാണ്. അപ്പൊ ഇനി കളിച്ചു തുടങ്ങാല്ലോ……

ഇവിടെ നൽകിയിട്ടുള്ളത് ചില കടങ്കഥകളും അവയുടെ ഉത്തരങ്ങളുമാണ്. എല്ലാവർക്കും ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.

1.            അടിക്കുല പൂക്കുമ്പം പന്തീരായിരം?👉ഉത്തരം 😇 നക്ഷത്രങ്ങള്😊

2.            ഇത്തിരിയുള്ളൊരു കരിമുട്ട, ഉരുണ്ടുരുണ്ടൊരു കരിമുട്ട, കുട്ട്യോളെ കരയിക്കും കരിമുട്ട?👉ഉത്തരം 😇 കുരുമുളക്😊

3.            ആരോടും മല്ലടിക്കും, വെള്ളത്തോട് മാത്രമില്ല?👉ഉത്തരം 😇 തീ😊

4.            സുന്ദരൻ കുളിച്ചപ്പോൾ ചൊറിക്കുട്ടനായി?👉ഉത്തരം 😇 പപ്പടം😊

5.            വെള്ളിക്കിണ്ണത്തിൽ ഞാവൽപ്പഴം?👉ഉത്തരം 😇 കണ്ണ്😊

6.            രണ്ടു കിണറിന് ഒരു പാലം?👉ഉത്തരം 😇 മൂക്ക്😊

7.            രണ്ടു കാലുണ്ട്, മൂക്കില്ലെങ്കിൽ നിൽക്കാൻ പറ്റില്ല?👉ഉത്തരം 😇 കണ്ണട😊

8.            വെള്ളമതിലിനുള്ളിൽ ഒരു വെള്ളിവടി?👉ഉത്തരം 😇 വാഴപ്പിണ്ടി😊

9.            അടിയില്ലാത്ത ഭരണി?👉ഉത്തരം 😇 കിണര്😊

10.          ഇരുമ്പു പെട്ടിയില് വെള്ളിക്കട്ടി?👉ഉത്തരം 😇 മാങ്ങയണ്ടി😊

11.          വെട്ടും തോറും വളരും ഞാൻ?👉ഉത്തരം 😇 തലമുടി😊

12.          ഇലപായ പോലെ തടി തൂണുപോലെ?👉ഉത്തരം 😇 വാഴ😊

13.          വീട്ടിലെ കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ?👉ഉത്തരം 😇 അടുപ്പ്😊

14.          ഇരുവരി ഈരായിരം കടം?👉ഉത്തരം 😇 പല്ല്😊

15.          അടി മുള്ള്, നടുന്ന കാട്, തല പൂവ്?👉ഉത്തരം 😇 പൂവന്ക്കോഴി😊

16.          ഇരുവരി മുല്ലപ്പൂക്കള്?👉ഉത്തരം 😇 പല്ല്😊

17.          ഇല കത്തിപോലെ, കായ കളിക്കുടുക്കപോലെ?👉ഉത്തരം 😇 മാവ്😊

18.          ഉച്ചിക്കുടുമ്മന് ചന്തയ്ക്കുപോയി?👉ഉത്തരം 😇 കൈതച്ചക്ക😊

19.          ഇലയില്ല, പൂവില്ല, കായില്ല, കരിവള്ളി?👉ഉത്തരം 😇 തലമുടി😊

20.          എപ്പോഴും വട്ടത്തില് ഒരേ നടത്തം?👉ഉത്തരം 😇 വാച്ചിന്റെ സൂചി😊

21.          എല്ലാം കാണും എല്ലാം കേള്ക്കും മിണ്ടാട്ടമില്ല മറുപടിയില്ല?👉ഉത്തരം 😇 കണ്ണും കാതും😊

22.          ഇലനുള്ളി കുഴിച്ചിട്ടു, കുഴി നിറയെ മുട്ട?👉ഉത്തരം 😇 കൂര്ക്ക😊

23.          ഉടലില്ലാത്തതിനൊരുനൂറു പല്ല്?👉ഉത്തരം 😇 ഒറ്റാല്😊

24.          എല്ലുണ്ടതിന് കാലുണ്ടതിന് വര്ഷം തടുക്കാന് കഴിവുണ്ടതിന്?👉ഉത്തരം 😇 കുട😊

25.          എന്റമ്മയ്ക്ക് തോളോളം വള?👉ഉത്തരം 😇 കവുങ്ങ്😊

26.          അപ്പംപോലെ തടിയുണ്ട്, അല്പം മാത്രം തലയുണ്ട്?👉ഉത്തരം 😇 ആമ😊

27.          ഇല പായ പോലെ തടി തൂണു പോലെ?👉ഉത്തരം 😇 വാഴ😊

28.          വില്ലാണ് പക്ഷേ ഞാണില്ല കെട്ടാൻ?👉ഉത്തരം 😇 മഴവില്ല്😊

29.          എന്റെ പായ മടക്കീട്ടും മടക്കീട്ടും തീരുന്നില്ല?👉ഉത്തരം 😇 ആകാശം😊

30.          എന്നുമിടിക്കും ചങ്ങാതി, ചങ്ങാതി ഒന്നുമടിച്ചാല് പാടായി നമ്മുടെ കാര്യം ക്ലോസ്സായി?👉ഉത്തരം 😇 ഹൃദയം😊

31.          ഉണങ്ങിയ മരത്തില് നിന്ന് തെളിഞ്ഞ പൂവ്?👉ഉത്തരം 😇 ഉരല്😊

32.          എന്റെ കാളയ്ക്ക് വയറ്റിലൊരു കൊമ്പ്?👉ഉത്തരം 😇 കിണ്ടി😊

33.          ഇല കത്തിപോലെ, കായ കളിക്കുടുക്കപോലെ?👉ഉത്തരം 😇 മാവ്😊

34.          ആയിരം വള്ളി പെണ്ണുങ്ങള്ക്കരുമ വള്ളി?👉ഉത്തരം 😇 തലമുടി😊

35.          സൂര്യനിലുണ്ട്, ചന്ദ്രനിലില്ല ചിങ്ങത്തിലുണ്ട്, മിഥുനത്തിലില്ല ഞാനാര്?👉ഉത്തരം 😇 സൂചി😊

36.          അപ്പാട്ടെ പട്ടിക്ക് നാക്കില് പല്ല്?👉ഉത്തരം 😇 ചിരവ😊

37.          ഇലയില്ല, പൂവില്ല, കായില്ല കരിവള്ളി?👉ഉത്തരം 😇 തലമുടി😊

38.          ആനകേറാമല, ആടുകേറാമല, ആയിരം കാന്താരി പൂത്തിറങ്ങി?👉ഉത്തരം 😇 നക്ഷത്രങ്ങള്😊

39.          സൂചിക്കാലില് വട്ടം തിരിയും മൊട്ടത്തലയന് കുട്ടപ്പന്?👉ഉത്തരം 😇 പമ്പരം😊

40.          ശാരി വള്ളി ശുകുന്തള വള്ളി വെള്ളത്തിലിട്ടാല് ചീയാത്ത വള്ളി?👉ഉത്തരം 😇 തലമുടി😊

41.          വെള്ളക്കാളക്ക് നെറുകയില് കൊമ്പ്?👉ഉത്തരം 😇 നിലവിളക്ക്😊

42.          വൈക്കോല് വിത്തിനിട്ടു, വിത്ത് വിറ്റ് മാമുണ്ടു?👉ഉത്തരം 😇 കുരുമുളക്😊

43.          ഇലയില്ലാത്ത വള്ളിയില് വെളിച്ചം തരും കായ?👉ഉത്തരം 😇 ഇലക്ട്രിക് ബള്ബ്😊

44.          ആരും പോകാ വഴിയിലൂടെ ഒരു കൊല്ലച്ചെക്കന് പോകും?👉ഉത്തരം 😇 അറക്കവാള്😊

45.          സുന്ദരന് കുളിച്ചപ്പോള് ചൊറിക്കുട്ടനായി?👉ഉത്തരം 😇 പപ്പടം😊

46.          ശടകു കുടകണ്ണാ ശംഖു കോര്ത്ത കര്ണ്ണാ നടുവില് കുംഭകര്ണ്ണാ?👉ഉത്തരം 😇 തൊട്ടിലില് ഉറങ്ങുന്ന കുട്ടി😊

47.          അടി പാറ, നടു വടി, തല കാട്?👉ഉത്തരം 😇 ചേന😊

48.          ഈച്ച തൊടാത്തൊരിറച്ചിക്കഷ്ണം?👉ഉത്തരം 😇 തീക്കട്ട😊

49.          വാലില്ലാത്തമ്മയ്ക്ക് വാലുള്ള മക്കൾ?👉ഉത്തരം 😇 തവള😊 50.          മേശപ്പുറത്തിരിക്കും ബൊമ്മയുടെ മൂക്കു പിടിച്ച് തിരിച്ചാല് പാട്ടുവരും?👉ഉത്തരം 😇 റേഡിയോ😊

Leave a Reply

Your email address will not be published. Required fields are marked *