Categories
Current Affairs

ഒമൈക്രോൺ : ഇനി ചടങ്ങുകൾക്ക് പുതിയ നിയന്ത്രണങ്ങൾളുമായി സംസ്ഥാനം

ഒമൈക്രോൺ വ്യാപിച്ചു പരക്കുന്ന സാഹചര്യത്തിൽ വിവാഹം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെയുള്ള മറ്റു പൊതു പരിപാടികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കാനാണ് കോവിഡ് അവലോകന സമിതി തീരുമാനം എടുത്തത്. അടച്ചിട്ട മുറികളിൽ പരമാവധി 75 പേർക്കാണ് പങ്കെടുക്കാൻ സാധിക്കുക.

എന്നാൽ തുറസ്സായ പ്രദേശങ്ങളിൽ നടക്കുന്ന പരിപാടികളിൽ പരമാവധി 150 പേർക്ക് പങ്കെടുക്കാം. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക തുടങ്ങിയ പൊതു പരിപാടികൾക്കും ഇത് ബാധകമാകും. ഇത് ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും പ്രഖ്യാപിച്ചു. നവംബർ 5ന് ഇറങ്ങിയ ഉത്തരവ് പ്രഖ്യാപിച്ച് യഥാക്രമം 100, 200 പേർക്ക് വരെ പങ്കെടുക്കാമായിരുന്നു.

വാക്‌സിൻ വിതരണം – 98,084 കുട്ടികൾക്ക്

സംസ്ഥാനത്ത് 15-18 വരെ പ്രായ പരിധിയിലുള്ള 98,084 കുട്ടികൾ രണ്ടാം ദിനത്തിൽ പ്രധിരോധ വാക്‌സിൻ എടുത്തു. കേരളത്തിൽ അകെ 15-18 പ്രായക്കാർ 15.34 ലക്ഷം പേരാണ്. ഇതിൽ 1,36,767 പേർ രണ്ടു ദിവസം കൊണ്ട് കുത്തിവയ്പ്പ് സ്വീകരിച്ചു. കൂടാതെ ഈ മാസം 10-നകം പൂർത്തിയാക്കാനാണ് ലക്ഷ്യം എന്നും അറിയിച്ചു. വാക്‌സിൻ കേന്ദ്രങ്ങളുടെ എണ്ണം 949 ആയി ഉയത്തിട്ടുണ്ട്.

ചുവടെയുള്ള വാച്ച് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഈ പുതിയ സന്ദേശം വാച്ച് വഴി നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *