Categories
Kerala Latest News

ഒരു ലക്ഷം കോവിഡ് പ്രതിരോധ വാക്സിൻ സഹായവുമായി മലബാർ ഗ്രൂപ്പ് മുന്നോട്ട്

പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുതിയൊരു സഹായവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. കോവിഡ് വ്യാപനത്തിൻറെ സാഹചര്യത്തിൽ ഒരുലക്ഷം കോവിഡ് പ്രതിരോധ മരുന്ന് നൽകിയാണ് മുന്നോട്ടെത്തിയിരിക്കുന്നത്. മലബാർ ഗ്രൂപ്പിൻറെ കീഴിൽ ജോലി ചെയ്യുന്നവർക്കും ആഭരണ നിർമ്മിക്കുന്ന തൊഴിലാളികൾക്കും നിക്ഷേപകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആണ് ഈ സഹായം നൽകുന്നത്. കൂടാതെ സമൂഹത്തിലെ മറ്റു അർഹതയുള്ളവർക്കുമാണ് വാക്സിൻ ലഭ്യമാകുന്നത്.

ദേശീയ വാക്സിനേഷൻ എന്ന ദൗത്യത്തെ പിന്തുണച്ചാണ് മലബാർ ഗ്രൂപ്പ് ഇപ്പോൾ എത്തിയിരിക്കുന്നത്. അതിൻറെ ആദ്യത്തെ ചുവടുവെപ്പാണെന്ന് ചെയർമാനായ എംപി അഹമ്മദ് പറഞ്ഞു. ഇതിനായി എട്ടു കോടി രൂപ മാറ്റിയിട്ടുണ്ട്. ഇതിൻറെ ഭാഗമായി 4 കോടിയിലധികം രൂപയുടെ മരുന്നുകളും ഭക്ഷ്യ കിറ്റുകളും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്തതായി അദ്ദേഹം ഇതിനോടകം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *