Categories
Covid News Kerala Latest News

ഓക്‌സിജന്‍ പ്ലാന്റിൻറെ നിര്‍മ്മാണം ഈ മാസം തുടങ്ങും

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ സര്‍ക്കാര്‍ അനുവദിച്ച ഓക്‌സിജന്‍ പ്ലാന്റിൻറെ നിര്‍മ്മാണം ഈ മാസം ആരംഭിക്കുന്നതായിരിക്കും.ഇതിൻറെ നിര്‍മ്മാണത്തിന് ആവിശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്തിനുള്ള പദ്ധതിക്കായി ഭരണാനുമതി നല്‍കാന്‍ വേണ്ടി പത്തനംതിട്ട നഗരസഭാകൗണ്‍സില്‍ അടിയന്തരയോഗം തീരുമാനിച്ചു. രണ്ട് പ്ലാന്റുകളാണ് ആശുപത്രിയില്‍ സ്ഥാപിക്കുന്നത്. ഇതിനായി ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്-ൻറെ CSR ഫണ്ട് ആണ് ഉപയോഗിക്കുന്നത്.

വലിയ ഓക്‌സിജൻ പ്ലാന്റില്‍ നിന്ന് ഒരു മിനിറ്റില്‍ 1000L, ചെറിയ ഓക്‌സിജൻ പ്ലാന്റില്‍ നിന്നും ഒരു മിനിറ്റില്‍ 500L ഓക്‌സിജനും ആണ് ഉത്പാദിപ്പിക്കുന്നത്. കൂടാതെ കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിലെ എല്ലാ പ്രധാന ആരോഗ്യകേന്ദ്രങ്ങളിലും ഓക്‌സിജൻ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *