Categories
Kerala Latest News

കാലവർഷം അതിരൂക്ഷം; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

അറബിക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദനം മൂലം കേരളത്തിൽ അതി തീവ്രമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. കേരളത്തിലെ അഞ്ച് ജില്ലകളിൽ അതി ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ ഉണ്ടായ ന്യൂനമർദ്ദനം തീവ്രമായതിനാൽ നാളെ പുലർച്ചെ കർണ്ണാടക തീരത്ത് ഇത് ടൗട്ടെ ചുഴലിക്കാറ്റായി മാറാൻ സാധ്യത ഏറെ ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ടൗട്ടെ നേരിട്ട് സംസ്ഥാനത്തെ ബാധിക്കില്ല എങ്കിലും വടക്കൻ കേരളത്തിൽ ചുഴലിക്കാറ്റായി അനുഭവപ്പെടുമെന്ന് അറിയിച്ചു.

കൂടാതെ കേരള തീരദേശങ്ങളിൽ കടലാക്രമണം രൂക്ഷമായികൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ കടലാക്രമണം ശക്തമായി. കാലാവസ്ഥ അതി രൂക്ഷമാകുന്നതിനാൽ ജില്ലകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്യാമ്പുകൾ ക്രമീകരിച്ചതായി അറിയിച്ചിട്ടുണ്ട്.

ടൗട്ടെ ചുഴലിക്കാറ്റ്; ശ്രദ്ധിക്കുക!

👉 ജാഗ്രത പാലിക്കുക.
👉 വാർത്താമാധ്യമങ്ങൾ ശ്രദ്ധിക്കുക.
👉 സ്ഥിരമായി കഴിക്കുന്ന മരുന്നും കിറ്റിൽ ഉൾപ്പെടുത്തുക.
👉 എമർജൻസി കിറ്റ് എപ്പോഴും കയ്യിൽ കരുതുക.
👉 താമസിക്കുന്ന കെട്ടിടം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുക.
👉 വളർത്തു മൃഗങ്ങളെ കൂടുകളിൽ അടച്ചിടാതെയും കെട്ടി ഇടാതെയും അവയുടെ സുരക്ഷ ഉറപ്പാക്കുക.
കിടപ്പുരോഗികൾ, വയോധികർ, കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ സുരക്ഷാ ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *