Categories
Kerala Latest News

കേരളത്തിൽ കാലവർഷം ഇന്ന് എത്താൻ സാധ്യത

സംസ്ഥാനത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, പുനലൂർ, മിനിക്കോയ്, അഗത്തി, ആലപ്പുഴ, കൊല്ലം, കൊച്ചി, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ, തലശ്ശേരി, കാസർഗോഡ്, മംഗലാപുരം തുടങ്ങിയ 14 സ്ഥലങ്ങളിലെ 9 സ്ഥലങ്ങളിൽ തുടർച്ചയായി മഴയുണ്ടാക്കാൻ സാധ്യതയുണ്ട്.

എന്നാൽ കേരളത്തിൽ ഇന്നലെ വൈകുന്നേരം വരെ മഴ ലഭ്യമായിട്ടില്ല. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഏറെയുള്ളതിനാൽ ഇന്നും നാളെയും യെല്ലോ അലർട്ട് സർക്കാർ പ്രഖ്യാപിച്ചു. കൂടാതെ മത്സ്യബന്ധനത്തിനു ഉള്ള നിയന്ത്രണങ്ങളും പിൻവലിച്ചു. അറബിക്കടലിൽ അതി ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പും നൽകി.

Leave a Reply

Your email address will not be published. Required fields are marked *