Categories
Kerala Latest News

കേരളത്തിൽ ശക്തമായ മഴ തുടരും; ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ യാസ് ചുഴലിക്കാറ്റും

കേരള സംസ്ഥാനത്തു മഴ തുടരുന്നു. അതിനാൽ അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. അറബിക്കടലിൽ അതി ശക്തമായ മഴ കാറ്റു ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണം എന്ന് അറിയിച്ചു. ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ശക്തിയായുള്ള ചുഴലിക്കാറ്റായി മാറാൻ സാധ്യതയേറെയുണ്ട്.

ഈ കാറ്റ് പിന്നെ വടക്കോട്ട് സഞ്ചരിച്ച് 24-ആം തിയതി ആകുമ്പോൾ യാസ് ചുഴലിക്കാറ്റായി രൂപമെടുത്ത്‌ ഒഡിഷ-പശ്ചിമബംഗാൾ തീരത്തിൽ എത്തുമെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിലും അതി ശക്തമായ മഴക്ക് കാരണം ആകും എന്ന് അറിയിപ്പ് നൽകി. തുടർന്ന് 26-ആം തിയതി ശ്രീലങ്കയിലും പിന്നെ കേരളത്തും എത്താൻ സാധ്യതയുണ്ട്. അതിനാൽ യാസ് ചുഴലിക്കാറ്റിൻറെ വരവ് ഇക്കൊല്ലം കേരളത്തിൽ കാലവർഷം നേരത്തെയാകാം.

കേരളത്തിലും ലക്ഷദ്വീപിലും അടുത്ത അഞ്ച് ദിവസവും ഇടിയോടു കൂടിയ മഴയുണ്ടാകുമെന്ന് അറിയിച്ചു. ഈ മാസം 25 വരെ കേരളത്തിൽ തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പും ഇടിമിന്നൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കൂടാതെ ലക്ഷദ്വീപിലും ഇടിമിന്നൽ സൂചനയും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *