Categories
Covid News Kerala Latest News

കേരളത്ത് ഇന്ന് 176 മരണം, 28514 പേർക്ക് കൊവിഡ് പോസിറ്റീവ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63

ഇന്ന് കേരളത്ത്‌ 28514 പേർക്ക് കൊവിഡ് പോസിറ്റീവായി. മരണം 176 ആണ്. കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63% ആണ്.
ഇന്നത്തെ കേരളത്തിലെ ജില്ലകളിലെ കൊവിഡ് പോസിറ്റീവ് കണക്കുകൾ താഴെ ചേർക്കുന്നു.

തിരുവനന്തപുരം 3300, കൊല്ലം 2423, പത്തനംതിട്ട 877, ആലപ്പുഴ 2178, കോട്ടയം 1750, ഇടുക്കി 987, എറണാകുളം 3219, തൃശൂര്‍ 2404, പാലക്കാട് 3020, മലപ്പുറം 3932, കോഴിക്കോട് 1971, വയനാട് 499, കണ്ണൂര്‍ 1252, കാസര്‍ഗോഡ് 702.

1,26,028 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63. കഴിഞ്ഞ ദിവസങ്ങത്തിലുണ്ടായ 176 മരണങ്ങളും ചേർത്ത് ആകെ മരണം 7170 ആയി. കൂടാതെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന 123 പേർക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 45,400 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായി അറിയിച്ചു.

രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത് ഇതോടെ 2,89,283 പേരാണ്. എന്നാൽ 20,25,319 പേരാണ് ഇതുവരെ കോവിഡ് രോഗത്തിൽ നിന്നും മുക്തി നേടിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ ആയി 9,69,946 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 3383 പേരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *