Categories
Kerala Latest News

കേരള തീരത്ത് ആദ്യമായി പിഗ്മി നീലത്തിമിംഗലം

ആഹാരം കഴിക്കാനും ഇണയെ കണ്ടെത്താനും നീലത്തിമിംഗലം പുറപ്പെടുവിക്കുന്ന ശബ്ദമാണ് സംസ്ഥാനത്തിലെ സമുദ്ര ഗവേഷണ ശാസ്ത്രജ്ഞന്മാർക്ക് ലഭിച്ചത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ ജീവിയുടെ സഞ്ചാരപഥം കേരള തീരത്ത് ഉള്ളതായി തെളിയിക്കുന്ന ശബ്ദത്തിൻറെ രേഖയാണ് ഗവേഷകർക്ക് ലഭിച്ചത്. ‘പിഗ്മി’ വകഭേദങ്ങളിലുള്ള തിമിംഗലങ്ങളാണ് കേരളതീരത്ത് ഉണ്ടായിരിക്കുന്നതെന്ന് കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗത്തിലെ പ്രൊഫസർ ഡോ. ബിജുകുമാർ പറഞ്ഞു.

തിരുവനന്തപുരത്തെ തീരദേശമേഖലയായ വിഴിഞ്ഞം – പൂവാർ തീരത്തുനിന്ന് 4 കിലോമീറ്ററിനുള്ളിലായാണ് 50 മീറ്റർ താഴ്ചയിലാണ് ഹൈഡ്രോഫോൺ എന്ന ഉപകരണം സ്ഥാപിച്ചിരിക്കുന്നത്. ഈ ഉപകരണം വഴി പിടിച്ചെടുത്ത ശബ്ദമാണ് പുറത്തുവന്നിരിക്കുന്നത്. കൂടാതെ കേരളതീരത്ത് ഉണ്ടായിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ജീവിയുടെ ശബ്ദമാണെന്നാണ് വ്യക്തമാണ്.

ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *