Categories
Govt Jobs

കൊറോണക്ക് മരുന്ന് കണ്ടുപിടിച്ച് ഇന്ത്യ!!

ഇത് ഇന്ത്യയുടെ ചരിത്ര നിമിഷം എന്ന് പറയാതെ വയ്യ. 2019 മുതൽ നമ്മുടെ രാജ്യങ്ങളെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു മഹാവ്യാധിയാണ് കോവിഡ് -19. ഇത് മനുഷരാശിയെ തന്നെ ഒന്നടങ്കം കണ്ണീരിൽ ആഴ്ത്തിയ ഒന്നായിരുന്നു. കോവിഡ് ഒന്നാം തരംഗം കഴിഞ്ഞു, എന്നാൽ അതിനേക്കാൾ ഏറെ വേദനപ്പെടുത്തി രണ്ടാം തരംഗം എത്തിയിരിക്കുകയാണ് എന്നത് വളരെ വ്യക്തമായി നമുക്ക് അറിയാവുന്ന കാര്യമാണ്. ഈ അവസ്ഥയിൽ ആണ് 2DG എന്ന മരുന്ന്എത്തുന്നത് .

2020 ഏപ്രിലിൽ പരീക്ഷണം ആരംഭിച്ചു എങ്കിലും ഇപ്പോൾ ആണ് വിജയത്തിൻറെ പാതയിൽ കൈപിടിക്കുന്നത്. Dr.റെഡ്‌ഡി ആണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്. കൂടാതെ ഈ 2DG എന്ന മരുന്ന് കോവിഡ് രോഗികൾക്ക് ഏറെ ഫലപ്രദം നൽകുന്നതാണ്. ഇന്ത്യയിലെ പ്രതിരോധ വകുപ്പിൻറെ കീഴിലുള്ള ഒരു സ്ഥാപനമാണ് ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ(DRDO). പല ഘട്ടങ്ങളായി കോവിഡ് രോഗികളിൽ പരീക്ഷിച്ച് വിജയം കണ്ടെത്തിയതോടെയാണ് അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ അനുമതി നൽകിയത്.

എന്താണ് DRDO യുടെ 2DG(drug 2-deoxy-D-glucose)?

പ്രതിരോധ ഗവേഷണ വികസന സംഘടന വികസിപ്പിച്ചെടുത്ത 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് ( 2-ഡിജി )എന്നത് ആന്റി കോവിഡ് -19 ആയി ഉപയോഗിക്കുന്നു. പൊടി രുപത്തിലുള്ള ഈ മരുന്ന് വെള്ളത്തിൽ കലക്കിയാണ് നൽകുന്നത്. ഒരു ദിവസം 2 പാക്കറ്റ് എന്ന കണക്കാണ്. ഇത് കുടിക്കുമ്പോൾ വൈറസ് ബാധിച്ചിരിക്കുന്ന കോശങ്ങളിൽ പ്രവേശിച്ച് വൈറസിൻറെ വ്യാപനത്തെ തടയുകയും ശരീര പ്രവർത്തങ്ങൾക്ക് ആവിശ്യമായ ഓക്സിജൻ നൽകാനും സഹായിക്കുന്നു. ഈ 2DG മരുന്നിൽ അടങ്ങിയിരിക്കുന്നത് ഗ്ലൂക്കോസിൻറെ ജനറിക് തന്മാത്രയും അനലോഗും ആയതിനാൽ തന്നെ വളരെ വേഗത്തിൽ തന്നെ ഉൽപ്പാദിപ്പിക്കാൻ കഴിയും എന്നതിൽ സംശയം വേണ്ട. അതുകൊണ്ട് നല്ലൊരു നാളെകൾക്കായി സർക്കാരിൻറെ നിയമങ്ങളും പാലിച്ച് “Stay home stay safe”.

Leave a Reply

Your email address will not be published. Required fields are marked *