Categories
Kerala Latest News

കോവിഡ് മൂലം പ്രതിസന്ധിയിലായ പ്രവാസികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് 15 കോടി രൂപയുടെ ധനസഹായങ്ങൾ.

കോവിഡ് സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയിൽ ഏർപ്പെട്ട പ്രവാസികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് 15 കോടിയുടെ ധനസഹായവുമായി ആർപി ഗ്രൂപ്പ് ചെയർമാൻ Dr. ബി രവിപിള്ള അറിയിച്ചു. ഓണത്തിനു മുൻപായി തന്നെ സഹായം ലഭ്യമാക്കുമെന്ന് അറിയിച്ചു. നോർക്ക റൂട്സ് വഴി 5 കോടി രൂപയും ആർപി ഫൗണ്ടേഷൻ വഴി 10 കോടി രൂപയുമാണ് നൽകുന്നത്. എന്നാൽ അപേക്ഷകൾ കൂടുതൽ ലഭിച്ചാൽ തുക വർദ്ധിപ്പിക്കുന്നതായും അറിയിച്ചു.

കൂടാതെ പ്രതിസന്ധിയിലായ പ്രവാസികളുടെ പെൺമക്കൾക്ക് വിവാഹ സഹായവും നൽകുമെന്നും അറിയിച്ചു. തുടർന്ന് ഈ സഹായം ലഭ്യമാക്കുന്നത് സാധുക്കളായ വിധവകൾ, കോവിഡ് രോഗം മൂലം മരിച്ചവരുടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് , ചികിത്സയ്ക്ക് പണം ഇല്ലാത്തവർ, വിവാഹസഹായം ആവശ്യമുള്ളവർ എന്നിവർക്കാണ് നൽകുന്നത്.
ഈ സഹായം ആവശ്യമുള്ളവർ എംഎൽഎ, എംപി, കളക്ടർ എന്നിവരുടെ സാക്ഷ്യപത്രം ഉൾപ്പെടെയുള്ള മറ്റു വിവരങ്ങളും RP Foundation, P.B. No. 23, Head Post Office, Kollam – 01. Kerala, India എന്ന വിലാസം അല്ലെങ്കിൽ [email protected] എന്ന മെയിൽ ഐടിയിലേക്കോ അയക്കാം.

Leave a Reply

Your email address will not be published. Required fields are marked *