Categories
Covid News Kerala Latest News

കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നൽകാനാണ് സര്‍ക്കാര്‍ നയം; 1 കോടി വാക്സിനുകൾക്ക്‌ ഓര്‍ഡര്‍ കൊടുത്തു.

കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നൽകണം എന്നതാണ് സര്‍ക്കാരിൻറെ അഭിപ്രായം. ഒന്നിലധികം തവണ ഈ അഭിപ്രായം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതുമാണ്. കേന്ദ്ര സര്‍ക്കാരിനെ ഈ നയം വളരെ ശക്തമായി തന്നെ അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളുമായി അധികം സമ്പര്‍ക്കം പുലര്‍ത്തുന്നവർക്കാണ് കോവിഡ് വാക്സിന്‍ മുന്‍ഗണനയായി നല്‍കേണ്ടത്. എന്നാൽ പൊതുനന്മയെക്കരുതി എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്ന് കേന്ദ്ര സർക്കാരിനോട് കത്ത് മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തു നിന്ന് 70 ലക്ഷം കോവിഷീല്‍ഡ് വാക്സിനും കൂടാതെ 30 ലക്ഷം കോവാക്സിനും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴി ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. കേരളത്തിൽ പ്രതിരോധ വാക്സിന്‍ ആവശ്യാനുസരണം സൗജന്യമായി തന്നെ ലഭ്യമാക്കണം എന്ന വാദഗതി വളരെ ശക്തമായി തന്നെ ഉന്നയിക്കുന്നുണ്ട്. ഇതേ നയത്തെ പിന്തുണക്കണം എന്നാവശ്യപ്പെട്ട് തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഡല്‍ഹി, തെലങ്കാന, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മന്ത്രിമാർക്കും കത്തയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *