കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കേരളത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രിയായ വീണ ജോര്‍ജ് അറിയിച്ചു. പൂര്‍ണ്ണമായ അടച്ചിടല്‍ ജനജീവിതത്തെ വളരെ ബാധിക്കും. അതിനാൽ അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും വളരെ ജാഗ്രത പാലിക്കണമെന്നു മന്ത്രി വ്യക്തമാക്കി.

വിദേശത്ത് നിന്ന് എത്തുന്നവർക്കുള്ള ക്വാറന്റീന് മാര്‍ഗനിര്‍ദ്ദേശങ്ങൾ കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് ആണ് മാറ്റിയിരിക്കുന്നത്. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപന ശേഷി കൂടുതലായതിനെ തുടര്‍ന്ന് ആണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡിൻറെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തിൽ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും നിർബന്ധമായുള്ള ഏഴ് ദിവസത്തെ ഹോം ക്വാറന്റീന്-നടപ്പിലാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ നയം വ്യക്തമാക്കിയത്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി വരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഒരു ലക്ഷത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
👉 👉 ചുവടെയുള്ള വാച്ച് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഈ പുതിയ സന്ദേശം വാച്ച് വഴി നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക.
Click Here >> https://t.me/latest_job