Categories
Latest News

ജിപിഎസ്, മൊബൈൽ ഫോണുകൾ സിഗ്നലുകളെ ബാധിക്കാം അതിവേഗ സൗരകൊടുങ്കാറ്റ് ഇന്ന് ഭൂമിയിൽ ആഞ്ഞടിച്ചേക്കാം

ഭൂമിയെ ആകെ ആശങ്കയിൽ ആഴ്ത്തി ഇന്ന് സൗരകൊടുങ്കാറ്റ് ആഞ്ഞടിക്കാം എന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഇതിൻറെ വേഗത മണിക്കൂറിൽ 10 ലക്ഷം മൈലാണ്. അതി വേഗതയിൽ സഞ്ചരിക്കുന്ന ഈ കാറ്റ് അടുത്ത ഞായർ, തിങ്കളാഴ്ചയോടെ ഭൂമിയിൽ പതിക്കുമെന്നാണ് കരുതുന്നത്. അതിവേഗത്തിൽ എത്തുന്ന ശക്തമായ കാറ്റ് മൂലം ഭൂമിയുടെ കാന്തികമണ്ഡലത്തിൽ കൊടുങ്കാറ്റ് അനുഭവപ്പെടുംഎന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

സൗരകൊടുങ്കാറ്റിനെ തുടർന്ന് ഭൂമിയുടെ പുറത്തുള്ള അന്തരീക്ഷം വളരെ ചൂടുപിടിക്കുകയും ഇത് കൃത്രിമോപഗ്രഹങ്ങളെ വളരെ ബാധിക്കുകയും ചെയ്യും. അതിനാൽ മൊബൈൽ ഫോൺ സിഗ്നലുകൾ, ജി‌പി‌എസ്, സാറ്റലൈറ്റ്, ടിവി ചാനലുകളിൽ എന്നിവക്ക് തടസ്സമുണ്ടായേക്കും എന്നും അറിയിച്ചു. കൂടാതെ വൈദ്യുത ട്രാൻസ്ഫോർമറുകളെയും ശക്തമായി ബാധിച്ചേക്കുമെന്നാണ് കണ്ടെത്തൽ. സൗരക്കാറ്റ് തെക്ക്, വടക്ക് അക്ഷാംശ പ്രദേശങ്ങളിലാകെ അറോറകൾ രൂപപ്പെടുന്നതിന് കാരണമായേക്കും.

സൗരവാതങ്ങളിൽ അനുഭവപ്പെടുന്ന ഊർജ കൈമാറ്റമാണ് സൗരക്കാറ്റുകളുടെ സൃഷ്ടിക്കുന്നത്. ഇപ്പോൾ മണിക്കൂറിൽ 16 ലക്ഷം കിലോമീറ്റർ വേഗതയിലാണ് ഈ കാറ്റ് സഞ്ചരിക്കുന്നതെന്നും കൂടാതെ ഈ വേഗത ഇനി വർധിച്ചേക്കാം എന്നും നാസ മുന്നറിയിപ്പ് നൽകി.

ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *