Categories
Covid News

ജൂൺ മുതൽ 2DG മരുന്ന് ആശുപത്രികളിൽ

കോവിഡ് ചികിത്സക്ക് ഏറെ പ്രതീക്ഷ നൽകിയ ഒരു വാർത്ത ആയിരുന്നു DRDO കണ്ടുപിടിച്ച 2DG മരുന്ന്.
ആദ്യത്തെ ബാച്ച് ഇന്നലെ പുറത്ത് ഇറങ്ങി എങ്കിലും ആദ്യം ഡൽഹി എയിംസ്, DRDO ആശുപത്രികൾ, ആംഡ് ഫോഴ്‌സസ് ആശുപത്രികൾ എന്നിവിടങ്ങളിൽ മാത്രമേ ലഭ്യമാകയുള്ളൂ. ഉത്പാദനം ആരംഭിക്കുന്നത് അടുത്ത മാസം മുതൽ ആണ്. പ്രതിദിനം ഒരു ലക്ഷം എന്ന കണക്കിൽ ആയിരിക്കും ഉത്പാദിപ്പിക്കുന്നത് എന്ന് DRDO ചെയർമാൻ Dr.G.സതീഷ് റെഡ്‌ഡി പറഞ്ഞു.

2DG മരുന്നിൻറെ പ്രവർത്തനം എങ്ങനെ?

ഒആർഎസ് ലായനിയെപ്പോലെ വെള്ളത്തിൽ ചേർത്ത് കഴിക്കാവുന്ന മരുന്നാണിത്. സാധാരണയായി കോവിഡ് രോഗികൾക്ക് രണ്ടര ദിവസം കൊണ്ട് അസുഖം ഭേദമാകുന്നു എന്നതാണ് വളരെ സന്തോഷം നൽകുന്ന ഒരു കാര്യം. കോവിഡ് രോഗികളിൽ നില ഗുരുതരം ആകുന്നവർക്ക് കൃത്രിമ ഓക്സിജൻ നൽകേണ്ടി വരുന്നത് 40% വരെ ഇത് കുറക്കുന്നു. ഇപ്പോൾ ഉള്ള കോവിഡ് ചികത്സക്ക് ഇതും നൽകാനുള്ള അനുമതി ഡ്രഗ്‌സ് കോൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നൽകിയിട്ടുണ്ട്.

2DG മരുന്ന് ആർക്കൊക്കെ?

ഗുരുതര, ഇടത്തരം രോഗികളിൽ ആണ് മരുന്ന് നൽകാവുന്നത്. മരുന്ന് ഉപയോഗിക്കുമ്പോൾ വൈറസ് ബാധയേറ്റ കോശങ്ങൾ മാത്രമേ ആഗിരണം ചെയ്കയുള്ളോ എന്നതാണ് പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *