Categories
Kerala Latest News

ജൂൺ 5 വരെ കേരളത്ത് ശക്തമായ കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത;

കേരളത്ത് വരും ദിവസങ്ങളിൽ അതി ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ മൂന്നാം തിയതി കാലവർഷം എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ ഈ സമയത്തും ഒറ്റപ്പെട്ട ചിലയിടങ്ങളിൽ വളരെ ശക്തമായ മഴ ലഭിക്കുന്നുണ്ട് എന്നതാണ് റിപ്പോർട്ട്. ജൂൺ അഞ്ച് വരെ സംസ്ഥാനത്തിലും കേരളത്ത് ശക്തമായ കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത ഉണ്ടെന്നു കാലാവസ്ഥ വകുപ്പ് റിപ്പോർട്ട് ചെയ്തു.

ഒറ്റപ്പെട്ട ചിലയിടങ്ങളിൽ 30 – 40 കിലോ മീറ്റർ വരെ വേഗതയിലുള്ള കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പു നൽകി. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ചില ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ജാഗ്രത നിർദ്ദേശങ്ങൾ

👉 അതിശക്തമായ കാറ്റും മഴയും ഉണ്ടാകുന്ന സാഹചര്യത്തിൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടില്ല.
👉 മരങ്ങളുടെ ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.
👉 കാറ്റും മഴയും ഉണ്ടാകുന്ന സാഹചര്യത്തിൽ വീടിൻറെ ടെറസിൽ നിൽക്കുന്നത് പൂർണ്ണമായി ഒഴിവാക്കുക.
👉 വീടുകളിലെ വാതിലുകളും ജനലുകളും അടച്ചിടുക. കൂടാതെ വാതിലുകളുടെയും ജനലുകളുടെയും സമീപത്ത് നിൽക്കരുത്.
👉 ഷീറ്റ് പാകിയതോ, ഓല മേഞ്ഞതോ, അടച്ചുറപ്പ് ഇല്ലാത്ത വീടുകളിൽ താമസിക്കുന്നവർ മുൻകൂട്ടി തന്നെ അധികൃതരുമായി (1077 നമ്പറിൽ) ബന്ധപ്പെടുകയും സർക്കാർ നിയമങ്ങൾ സ്വീകരിക്കേണ്ടതുമാണ്.
👉 റിലീഫ് ക്യാമ്പുകളിലേക്ക് ചെല്ലുമ്പോൾ കോവിഡ് 19 പ്രോട്ടോക്കോൾ കൃത്യമായും പാലിക്കേണ്ടതാണ്.
👉 കിടപ്പുരോഗികൾ, വയോധികർ, കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, മുലയൂട്ടുന്ന അമ്മമാർ എന്നീ വിഭാഗത്തിൽ പ്പെടുന്നവർ ആണെങ്കിൽ പ്രത്യേക ശ്രദ്ധ നൽകുക. കൂടാതെ മരുന്ന് കഴിക്കുന്നവർ ആണെങ്കിൽ മരുന്ന് ഉൾപ്പെടുത്തിയ പ്രത്യേക കിറ്റ് കൂടെ കരുതുക.
👉 ഇടിമിന്നലിൻറെ സാധ്യത ഉള്ളതിനാൽ അവയെ മനസ്സിലാക്കാൻ കഴിയുന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയ ‘ദാമിനി’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *