Categories
Kerala Latest News Tokyo Olympics

ടോക്കിയോ ഒളിമ്പിക്സ്: ‘ഇത് ഇന്ത്യയിൽ ഹോക്കിയുടെ പുനർജന്മം,’ വെങ്കല മെഡൽ വിജയത്തിന് ശേഷം

ഒളിമ്പിക്‌സിൻറെ 14 ആം ദിനമായ ഇന്ന് ഇന്ത്യയ്ക്ക് ഗംഭീരത്തുടക്കം തന്നെയായിരുന്നു. ഇന്ത്യ ഇന്ന് പുരുഷ ഹോക്കിയിൽ വെങ്കലം കരസ്ഥമാക്കിയിരിക്കുകയാണ് .ഇന്ത്യയുടെ ഹോക്കി താരവും ഇപ്പോൾ ഒളിമ്പിക് മെഡൽ ജേതാവുമായ ഗോൾകീപ്പർ പിആർ ശ്രീജേഷ് ടീം വെങ്കലം നേടിയത് രാജ്യത്തിന് ചരിത്ര നിമിഷങ്ങളായിരുന്നു. കൂടാതെ ഇത് രാജ്യത്തിന് കായികത്തിൻറെ പുനർജന്മമാണെന്നും ഗോൾകീപ്പർ പിആർ ശ്രീജേഷ് പ്രസ്താവിച്ചു. നീണ്ട 41 വർഷങ്ങൾക്ക് ശേഷമാണ് ഹോക്കിക്ക് ഇന്ത്യക്ക് ഇങ്ങനെ ഒരു വിജയം കൈവരിക്കാൻ ആയത്.

1980-ൽ ആണ് അവസാന മെഡൽ ഇന്ത്യ ഹോക്കിയിൽ നേടിയത്, അതിനുശേഷം ഒന്നും നേടിയില്ലായിരുന്നു. വെങ്കല മെഡൽ നേടാൻ പുരുഷ ഹോക്കി ടീം ജർമ്മനിയെ 5-4 എന്ന സ്കോർ നിരക്കിലാണ്

പരാജയപ്പെടുത്തിയത്. ഓരോ ഇന്ത്യക്കാരൻറെയും സ്വപ്നമാണ് ഇന്ന് യാഥാർത്ഥ്യമായത്. ടോക്കിയോയില്‍ ഇന്ത്യക്ക് ഇത് അഞ്ചാമത്തെ മെഡല്‍ നേട്ടമാണ്.

ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *