Categories
Tokyo Olympics

ടോക്യോ ഒളിമ്പിക്‌സ് 2021| രവി കുമാർ ഫൈനലിൽ; ഗുസ്തിയിൽ അവിശ്വസനീയ പ്രകടനം, നാലാം മെഡലിൽ നിലയുറപ്പിച്ച് ഇന്ത്യ

ടോക്യോയിലെ ഗോദയിൽ നിന്ന് ഇന്ന് ഇന്ത്യക്ക് ശുഭവാർത്ത ലഭിച്ചു. ഗുസ്തിയിൽ അവിശ്വസനീയ പ്രകടനം കാഴ്ചവച്ചു ഇന്ത്യൻ താരം രവികുമാർ ദാഹിയ ഫൈനൽ മത്സരത്തിൽ പ്രവേശിച്ചു. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തി മത്സരമാണിത്. സെമി ഫൈനലിൽ കസാക്കിസ്ഥാനില നൂറിസ്ലാം സാനായേവിനെ തോൽപ്പിച്ചാണ് ഇന്ത്യൻ താരം ഇപ്പോൾ ഫൈനലിലേക്ക് കടന്നത്.

അതി ശക്തരായ താരങ്ങൾ നേർക്കുനേർ വന്നപ്പോൾ വളരെ ആവേശകരമായ പോരാട്ടമായിരുന്നു ടോക്യോയിലെ ഗോദയിൽ നടന്നത്. വളരെ കടുപ്പമേറിയ മത്സരത്തിൽ സ്‌കോറിൽ വളരെ പിന്നിൽ നിന്ന രവി കുമാർ അവിശ്വസനീയമായ പ്രകടനത്തിന് ശേഷമാണ് മുന്നേറിയത്.

കസാഖ് താരത്തിൻറെ പിൻ മത്സരത്തിൽ ആദ്യത്തെ റൗണ്ട് കഴിഞ്ഞപ്പോൾ 2-1 എന്ന നിലയിൽ ലീഡ് ചെയ്യുകയായിരുന്ന ഇന്ത്യൻ താരത്തിനെ ഒരു മികച്ച ഒരു മുന്നേറ്റം നടത്തിയാണ് കസാഖ് താരം പോയിന്റുകൾ നേടി മുന്നോട്ട് കുതിച്ചത്. ഇങ്ങനെ തുടർച്ചയായി എട്ട് പോയിന്റുകൾ വളരെ വേഗത്തിൽ നേടിയ താരം വിജയം ഉറപ്പിച്ചു നിൽക്കുന്നതിനിടയിലായിരുന്നു ഇന്ത്യൻ താരത്തിൻറെ അതി സാഹസികമായ തിരിച്ചുവരവ്. ഇത് എല്ലാവർക്കും വളരെ ആവേശം നിറച്ച നിമിഷങ്ങൾ ആയിരുന്നു.

ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *