Categories
Latest News

നഷ്ടപ്പെട്ട ആധാർ കാർഡ് ഓൺലൈനിലൂടെ എങ്ങനെ വീണ്ടെടുക്കാം?

ഇന്നത്തെ കാലത്തെ ഒരു പ്രധാന രേഖയാണ് ആധാർ കാർഡ്. സർക്കാർ പദ്ധതികൾക്ക് മാത്രമല്ല, സാമ്പത്തിക സേവനങ്ങൾക്കും എല്ലായിടത്തും ആധാർ ആവശ്യമാണ്. ബാങ്ക് അക്കൗണ്ടുകൾ, വാഹനങ്ങൾ, ഇൻഷുറൻസ് പോളിസികൾ എന്നിവയുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. ആധാർ കാർഡിൽ വ്യക്തിയുടെ പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം എന്നിവയുടെ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു. എന്നാൽ ഇത് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? നഷ്ടപ്പെട്ട ആധാർ കാർഡ് എങ്ങനെ വീണ്ടെടുക്കാമെന്നാണ് ഇവിടെ പറയുന്നത്. നോക്കാം!

Step 1: UIDAI-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പോയി uidai.gov.in ലോഗിൻ ചെയ്യുക.
Step 2: ‘Aadhaar Services’ section-ൻറെ കീഴിൽ വരുന്ന ഡ്രോപ്പ്-ഡൗൺ മെനുവിലെ ‘My Aadhaar’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
Step 3: അടുത്തതായി വരുന്ന രണ്ട് ഓപ്ഷനുകളിൽ, ‘Retrieve Lost or Forgotten EID/UID’ ഒന്ന് തിരഞ്ഞെടുക്കുക.
Step 4: നിങ്ങൾക്ക് വീണ്ടും രണ്ട് ഓപ്ഷനുകൾ കാണാൻ കഴിയും – അതിൽ ഒന്ന് ‘Adhaar No (UID)’ വീണ്ടെടുക്കാനും, മറ്റൊന്ന് ‘Enrolment ID (EID)’ എന്നതാണ്. ഇതിൽ ഒരെണ്ണം തിരഞ്ഞെടുക്കുക.


Step 5: ഈ ഘട്ടത്തിൽ നിങ്ങളുടെ ആധാറിനായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.
Step 6: ക്യാപ്ച പൂർത്തിയാക്കിയതിനു ശേഷം ‘Send OTP’ എന്നതിൽ ക്ലിക്ക് ചെയ്യുക.
Step 7: OTP നൽകുക.
Step 8:UIDAI വെബ് സൈറ്റിൽ നിന്ന് നിങ്ങളുടെ ഇ-ആധാറിൻറെ പകർപ്പ് ഡൗൺലോഡ് ചെയ്യുക.

ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *