Categories
entertainment

നാട്ടുവൈദ്യ നുറുങ്ങുകൾ….

മഞ്ഞളിൻറെ കഷ്ണം കത്തിച്ച പുക ശ്വസിച്ചാൽ തുമ്മൽ മാറും.

ചെന്നികുത്ത്‌ മാറാൻ നാല്‍പാമരയുടെ തോല്‌ അരച്ച്‌ പുരട്ടുക.

തലവേദന മാറാൻ കടുക്ക്‌ നന്നായി അരച്ച്‌ നെറ്റിയില്‍ പുരട്ടുക.

തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാൽ ചുമ മാറിക്കിട്ടും.

തലമുടി നന്നായി വളരുന്നതിന് എള്ളെണ്ണ തേച്ച് ദിവസവും തലകഴുകുക


പ്രമേഹം – കാച്ചിയ പാലിൽ ശുദ്ധീകരിച്ച അരഗ്രാം കന്മദം ചേർത്ത് കഴിക്കുക.

പഴുതാര കുത്തിയതിൻറെ വിഷം മാറാൻ കുരുമുളകും തുമ്പയിലയും അരച്ചിടുക.

ദഹനക്കേടിന്‌ തേനില്‍ ജാതിക്കായ പൊടിച്ച്‌ ചേര്‍ത്ത്‌ കഴിക്കുക.

മുഖക്കുരു മാറാൻ പേരയുടെ കുരുന്നിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച്‌ പുരട്ടുക.

കഫക്കെട്ട് മാറാൻ പഞ്ചസാരയും അയമോദകവും ചേർത്ത് പൊടിച്ചു കഴിക്കുക.

കാഴ്ച കുറവ് പരിഹരിക്കാൻ വെളിച്ചെണ്ണയിൽ അല്പം കരിം ജീരകം ചതച്ചിട്ട് തലയിൽ തേക്കുക.

Leave a Reply

Your email address will not be published. Required fields are marked *