Categories
Kerala Latest News

പത്തനംതിട്ടയിൽ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി

പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ കോവിഡ് 19 ജനിതക മാറ്റം വന്ന ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. ഇതിനെ തുടർന്ന് കടപ്രയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. വ്യാഴം മുതല്‍ ഒരാഴ്ചത്തേക്കാണ് കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചക്കുന്ന പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തണം എന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ നിര്‍ദേശത്തെ അനുമാനിച്ചാണ് നിയന്ത്രണം കടുപ്പിച്ചത്.

veena-george

ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചതോടെ കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം കേന്ദ്രം നല്‍കിയിരുന്നു. പുതുതായി കണ്ടെത്തിയ വകഭേദം വളരെ അപകടകാരിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. മറ്റു അനാവശ്യ യാത്രകള്‍ അനുവദിക്കില്ല എന്നും പ്രഖ്യാപിച്ചു.

കൂടാതെ ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച പാലക്കാട് ജില്ലയിലെ പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ ജൂണ്‍ 23 മുതല്‍ ഏഴ് ദിവസത്തേയ്ക്ക് പൂര്‍ണ്ണമായും അടച്ചിടാനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടത്.

ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.
Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *