Categories
Kerala Latest News

പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഭൂചലനം; വീടുകളില്‍ വിള്ളല്‍

സംസ്ഥാനത്തിലെ തൃശൂര്‍, പാലക്കാട്, ജില്ലകളില്‍ വിവിധയിടങ്ങളില്‍ ഭൂചലനം ഉണ്ടായി. തൃശൂരില്‍ പീച്ചി, പട്ടിക്കാട് എന്നീ മേഖലകളിലും പാലക്കാടിലെ കിഴക്കാഞ്ചേരി മലയോര മേഖലയിലെ പാലക്കുഴിയിലുമാണ് ഭൂചലനം ഉണ്ടായത്. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയത്. കൂടാതെ ഭൂചലനത്തില്‍ നിരവധി വീടുകളിലെ ഭിത്തികളില്‍ വിള്ളലുകളും ഉണ്ടായതായി റിപ്പോർട്ട്. തുടർന്ന് വാല്‍ക്കുളമ്പ്, പനംകുറ്റി, പോത്തുചാടി എന്നീ മേഖലകളിലും ഭൂചനത്തിൻറെ പ്രതിഫലനമുണ്ടായതായും റിപ്പോർട്ട്.

breaking-news-2-1

👉 ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *