പ്രമേഹം എങ്ങനെ നിയന്ത്രിക്കാം:: ജീവിതത്തിലെ മുൻകരുതലുകൾ!!!

diabetes

ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിൻറെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്നു പറയുന്നത്. നാം ദിവസവും കഴിക്കുന്ന ആഹാരത്തിലൂടെയാണ് ശരീരത്തിനാവശ്യമായ ഊർജ്ജം ലഭിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറുകയും രക്തത്തിൽ കലരുകയും ചെയ്യുന്നു. തുടർന്ന് രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരപ്രവർത്തനത്തിനു ആവിശ്യമായ വിധത്തിൽ കലകളിലേക്കെത്തിക്കാൻ ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമാണ്‌. ഇൻസുലിൻ എന്ന ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാനമാണ് പ്രമേഹം എന്ന രോഗത്തിന് കാരണമാകുന്നത്. ഇന്ന് നമ്മുടെ ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിവസം പ്രതി വർദ്ധിച്ചു വരികയാണ്.

ഭക്ഷണശൈലിയിലും ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം വരാനുള്ള പ്രധാന കാരണം എന്നു പറയാം. കൂടാതെ രക്തത്തിൽ ഗ്ലൂക്കോസിന് പെട്ടെന്നുണ്ടാകുന്ന ഏറ്റുകുറച്ചിലുകൾ മരണത്തിനു വരെ കാരണമാകുന്നു.

ഇനി ഞാൻ പറയുന്നത് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഭക്ഷണവും ചില ജീവിതശൈലികളുമാണ്.

•           പ്രമേഹരോഗികൾ നാരുള്ള ഭക്ഷണം കൂടുതൽ ഉപയോഗിക്കുക.

•           ഉണക്ക മുന്തിരി അധികമായി ഉപയോഗിക്കാതിരിക്കുക. ഉണക്കമുന്തിരി പോലുള്ള പഴവർഗ്ഗങ്ങൾ ഉണങ്ങുമ്പോൾ അതിലുള്ള പഞ്ചസാരയുടെ ഗാഢത കൂടും.

•           വീട്ടുവളപ്പില്‍ കാണുന്ന തൊട്ടാവാടിയും പ്രമേഹ നിയന്ത്രണത്തിന് പറ്റിയ നല്ലൊരു മരുന്നാണ്. തൊട്ടാവാടി അരച്ച് ഇതില്‍ അല്‍പം വെള്ളവും ചേര്‍ത്ത് ദിവസവും വെറുംവയറ്റില്‍ കുടിക്കാം.

•           ഉലുവ കുതിര്‍ത്തി ഒരു ടീസ്പൂണ്‍ വീതം രാവിലെ ചവച്ചരച്ച് കഴിക്കാം. ഉലുവ ചവച്ചരച്ച് കഴിക്കണം. ഉലുവയിട്ടു തിളപ്പിച്ച വെള്ളവും ഏറെ നല്ലതാണ്.

•           തിളപ്പിച്ചാറിയ പാലിൽ നന്നായി കഴുകി അരച്ച ബ്രഹ്മി കലക്കി സേവിക്കുക.

•           കൂവളത്തിൻറെ ഇല ഇടിച്ച് പിഴിഞ്ഞ് 5 ടീസ്പൂൺ വീതം സേവിക്കുക.

•           കാച്ചിയ പാലിൽ ശുദ്ധീകരിച്ച അരഗ്രാം കന്മദം ചേർത്ത് കഴിക്കുക.

•           തിളപ്പിച്ചാറിയ പാലിൽ നന്നായി കഴുകി അരച്ച ചെറൂള/ചെറൂവുള കലക്കി സേവിക്കുക.

•           ജീരകം, ഗോതമ്പ്, ഉലുവ എന്നിവ ചേര്‍ത്തുപയോഗിക്കുന്ന കൂട്ട് പ്രമേഹത്തിന് പരിഹാരമാണ്. ഇവ തുല്യ അളവില്‍ പൊടിച്ച് രാവിലെ കാപ്പിയില്‍ കലര്‍ത്തി കഴിക്കാം. ഒരു ടീസ്പൂണ്‍ വീതം കഴിച്ചാല്‍ മതിയാകും.

•           പച്ചനെല്ലിക്കയുടെ നീരും പച്ചമഞ്ഞളിൻറെ നീരും രാവിലെ വെറുംവയറ്റില്‍ ചേർത്ത് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാനുളള നല്ലൊരു വഴിയാണ്.

•           വെളുത്തുള്ളി രാവിലെ വെറും വയറ്റില്‍ ചവച്ചരച്ച് കഴിക്കുകയോ ചുട്ടും കഴിക്കുകയോ പാലില്‍ ചേര്‍ത്ത് തിളപ്പിച്ച് കുടിക്കുകയോ ചെയ്യാം.

•           മഞ്ഞൾ, നെല്ലിക്ക, അമൃത്, എന്നിവ ഇടിച്ച് പിഴിഞ്ഞ നീര് വെറും വയറ്റിൽ കുടിക്കുക.

•           ആര്യവേപ്പില അരച്ച് ഒരു നെല്ലിക്ക വലിപ്പത്തിൽ എടുത്ത് വെള്ളവുമായി ചേർത്ത് കഴിക്കുക.

•           എപ്പോഴും പ്രമേഹം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ ചെലുത്തണം, ഇടക്കിടക്ക് പരിശോധനയും നടത്തണം.

•           വാളൻപുളി കുരുവിൻറെ തൊലി ഉണക്കിപ്പൊടിച്ച് 3 ഗ്രാം വീതം തേൻ ചേർത്ത് കഴിക്കുക.

•           അരി ആഹാരത്തിനുപകരം ഗോതമ്പ്, റവ എന്നിവ ശീലമാക്കുക.

•           രാവിലെ ഉണരുമ്പോൾ തന്നെ 4-5 ഗ്ലാസ് വെള്ളം കുടിക്കുക.

•           ചക്കക്കുരു ചുട്ടു കഴിക്കാം. ഇടിയന്‍ ചക്കയും ഏറെ നല്ലതാണ്. ചക്കപ്പുഴുക്കുണ്ടാക്കി ഇതിനൊപ്പം മത്സ്യമോ പയര്‍ വർഗ്ഗങ്ങളോ കൂടി കഴിക്കുന്നതും പ്രമേഹത്തിന് നല്ലൊരു പരിഹാരമാണ്.

•           യോഗയും വ്യായാമവും പരിശീലിക്കുക.

•           അരമണിക്കൂർ നടത്തം ദിവസവും ശീലമാക്കുക.

•           ദിവസവും നിലക്കടല കഴിക്കുന്നത് പ്രമേഹ സാധ്യത 21 ശതമാനം കുറക്കുന്നു. ദിവസവും കുറച്ച് ബദാം, അണ്ടിപ്പരിപ്പ് മുതലായവ കഴിക്കുന്നത് വളരെ നല്ലതാണ്.

•           ഉള്ളിയിലെ ക്വര്‍സെറ്റനിന്‍ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നു. ചെറിയ ഉള്ളിയും സവാളയുമെല്ലാം പ്രമേഹത്തിന് ഏറെ നല്ലതാണ്..

•           രാത്രിയിലെ ഭക്ഷണത്തിന് ഉലുവക്കഞ്ഞി നന്നായിരിക്കും. ഇതിനാവശ്യമായ ചേരുവക : 2 ടീസ്പൂൺ ഉലുവ, 2 ടീസ്പൂൺ ചെറുപയർ , 1 ടീസ്പൂൺ സൂചിഗോതമ്പ് കുറച്ച് മുരിങ്ങയില ഇവ ചേർത്ത് നന്നായി വേകിച്ച് തയ്യാറാക്കുക.

•           മഞ്ഞൾപ്പൊടി നെല്ലിക്കാനീര് എന്നിവ പഴക്കമുള്ള കാട്ടുതേനുമായി ചേർത്ത് ദിവസവും രാവിലെ സേവിക്കുന്നത് പ്രമേഹരോഗിക്ക് ഗുണകരമാണ്.

•           വറുത്തുപൊടിച്ച 5 ഗ്രാം ഉലുവ തേനിൽ ചേർത്ത് രാവിലെ കഴിക്കുന്നതും ഉലുവ മുളപ്പിച്ച് കഴിക്കുന്നതും ഗുണകരമാണ്.

എടുക്കേണ്ട മുൻ‌കരുതൽ ::

          •   കൃത്യമായ കാലയളവിൽ രക്തപരിശോധന നടത്തേണ്ടതാണ്‌.          

•   ഭക്ഷണം കഴിക്കാതെയും കൃത്യമായ സമയത്ത് ഭക്ഷണം കഴിച്ചുമാണ്‌ പരിശോധന നടത്തേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *