Categories
Covid News Kerala Latest News Latest News

ബ്ലാക്കും വൈറ്റും ഇനി യെല്ലോ ഫംഗസും

കോവിഡ്-19 അതി രൂക്ഷമായി വ്യാപിച്ചു കൊണ്ടിരുന്ന സാഹചര്യത്തിലാണ് ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് രോഗികളിൽ കണ്ടെത്തിയത്. എന്നാൽ വീണ്ടും പുതിയൊരു ഫംഗസ് രോഗികളിൽ കണ്ടെത്തിയിരിക്കുന്നു. ഇത് ഇന്ത്യയിൽ ആണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ജനങ്ങളിൽ വളരെ ആശങ്ക പരത്തുന്ന അവസ്ഥ കൂടിയാണിത്.
ഉത്തർ പ്രദേശിലെ ഗാസിയാ ബാദിലെ കോവിഡ് രോഗിക്കാണ് യെല്ലോ ഫംഗസ് ബാധയുള്ളതായി ഇഎൻടി വിഭാഗം ഡോക്ടർ ബി.പി ത്യാഗ കണ്ടെത്തിയത്. കൂടാതെ ഈ രോഗിയിൽ തന്നെ ബ്ലാക്കും വൈറ്റും ഫംഗസ് ബാധയുള്ളതായി ലക്ഷണങ്ങൾ കാണിക്കുന്നു എന്നും റിപ്പോർട്ട് ലഭിച്ചു. എന്നാൽ രാജ്യത്തിൽ മറ്റെവിടെയും യെല്ലോ ഫംഗസിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടില്ല.

ചികത്സയിൽ ആയിരുന്ന വ്യക്തി രോഗമുക്തി നേടുന്നതിടെ ആയിരുന്നു ഫംഗസ് ബാധയുണ്ടാകുന്നത്. മുഖത്തിൻറെ ഒരു ഭാഗത്ത് നീര് കെട്ടിയും കണ്ണ് പാതി അടഞ്ഞ അവസ്ഥയിൽ ആയിരുന്നു. കൂടാതെ മൂക്കിൽ നിന്ന് രക്തസ്രാവവും ഉണ്ടായി. ബ്ലാക്ക് ഫംഗസിനു തുല്യമായ ലക്ഷണങ്ങൾ ആയിരുന്നു ഇതിനും ഉണ്ടായിരുന്നത്.

യെല്ലോ ഫംഗസിൻറെ കാരണം:

👉 വ്യക്തി ശുചിത്വത്വം ഇല്ലായ്മ
👉 മലിനമായ സാഹചര്യങ്ങളിൽ ഇടപഴകുന്നത്.
👉 വൃത്തിഹീനമായ ആഹാരങ്ങൾ കഴിക്കുന്നത്
👉 ആന്റി ബാക്റ്റീരിയൽ, സ്റ്റിറോയിഡുകൾ മരുന്ന് എന്നിവയുടെ അമിത ഉപയോഗം തുടങ്ങിയവയാണ്.

അനുഭവപ്പെടുന്ന ലക്ഷണങ്ങൾ:

👉 ക്ഷീണം
👉 കാഴ്ച മങ്ങൽ
👉 വിശപ്പ് കുറവ്
👉 ദഹന പ്രശ്നങ്ങൾ
👉 പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ്
👉 കണ്ണുകളിൽ കാണുന്ന ചുവന്ന നിറം
👉 അസാധാരണമായ അലസത പ്രവണത
👉 ചെറിയ മുറിവുകൾ പോലും പഴുക്കുന്ന അവസ്ഥ
👉 മുറിവുകൾ ഉണങ്ങാൻ കാലതാമസം എടുക്കുന്നത്
👉 ശരീരത്തിന് വലിയ മന്ദത അനുഭവപ്പെടുക തുടങ്ങിയവയാണ്.

Leave a Reply

Your email address will not be published. Required fields are marked *