Categories
Kerala Latest News

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം; കേരളത്ത് അതി ശക്തമായ കാറ്റിന് സാധ്യത

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷം ദുർബലമായിരുന്നു. ലക്ഷദ്വീപിൻറെ പല ഇടങ്ങളിലും മഴ ലഭിച്ചപ്പോൾ കേരളത്തിൽ ചില സ്ഥലങ്ങളിൽ മാത്രമാണ് കഴിഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മഴയുണ്ടായിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കിയിലെ പീരുമേടിലാണ്, അഞ്ച് സെന്റി മീറ്റർ മഴയാണ് ലഭിച്ചത്. നാല് സെന്റി മീറ്ററും മഴ ചേർത്തലയിലും കോഴിക്കോട്ടിലെ കക്കയത്ത് മൂന്ന് സെന്റി മീറ്ററും മഴയും രേഖപ്പെടുത്തി.

എന്നാൽ കേരളത്ത് വരും ദിനങ്ങളിലും ഇതിന് സമാന കാലാവസ്ഥ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പും അറിയിച്ചു. വരുന്ന അഞ്ച് ദിവസങ്ങളിൽ ഇടിയോടുകൂടിയ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. എന്നാൽ ഇന്നും നാളെയും മാത്രമാണ് അതിശക്ത മഴക്ക് സാധ്യതയുള്ളത്. ജൂൺ 23 ഇന്ന് സംസ്ഥാനത്ത് ഇടിമിന്നലിനും ശക്തമായ മഴ്യ്ക്കുള്ള മുന്നറിയിപ്പും നൽകിയിരിക്കുന്നു. നാളെയും ഇടിമിന്നൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഇതിൻറെ അടിസ്ഥാനത്തിൽ കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി തുടങ്ങി ജില്ലകളിലാണ്. ഈ ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളത്. 24 മണിക്കൂർ കൊണ്ട് 64.5 mm മുതൽ 115 mm വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യത ഏറെയുള്ള മലയോര പ്രദേശങ്ങൾ , നദീതീരങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർക്കും അതീവ ജാഗ്രത പാലിക്കണമെന്നുള്ള മുന്നറിയിപ്പും നൽകി.


ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *