മുഖകാന്തി വർദ്ധിക്കാൻ നാം അറിഞ്ഞിരിക്കേണ്ട നുറുങ്ങുകൾ!!

face-beauty-tips-1

തിരക്കേരിയ ജീവിതത്തിനിടയില്‍ നാം മറക്കുന്നൊരു കാര്യമാണ് നമ്മുടെ ചര്‍മ്മസംരക്ഷണം. അതിനായി ഇന്ന് ഒരുപാട് വഴികൾ ചര്‍മ്മസംരക്ഷണത്തിനും മുഖസൗന്ദര്യത്തിനുമായി നമുക്കു മുന്നിലുണ്ട്. തിളങ്ങുന്ന ചര്‍മ്മം പൊതുവെ സ്ത്രീകള്‍ക്ക് സന്തോഷം സൃഷ്ടിക്കുന്നതാണ്. സുന്ദരവും തിളക്കമുള്ളതുമായ ചര്‍മ്മം ലഭിക്കുന്നതിന് മിക്ക സ്ത്രീകളും ധാരാളം പണം ചിലവഴിക്കുകയും ചെയ്യുന്നു. എന്നാൽ ഇവിടെ നമ്മുടെ വീട്ടിൽ ചെയ്യാവുന്ന ചില ടിപ്‌സുകളാണ് ഇവിടെ നൽകുന്നത്.

 1. മുഖക്കുരു മാറാൻ മുട്ടയുടെ വെള്ളക്കരു മുഖത്ത് പുരട്ടിയാൽ മതി.
 2. ഉരുളക്കിഴങ്ങ് ജ്യൂസിൽ പച്ചരിയുടെ മാവും ചേർത്ത് ദിവസവും മുഖം കഴുകിയാൽ മുഖകാന്തി വർദ്ധിക്കും.
 3. തക്കാളി ജ്യൂസ് കലർത്തിയ തേൻ ഉപയോഗിച്ച് ദിവസവും മൂന്ന് തവണ മുഖം കഴുകിയാൽ മുഖത്തിന് നല്ല ശോഭ ഉണ്ടാകും.
 4. വൈകുന്നേരം, മുട്ടയുടെ വെള്ള കടലമാവിൽ കലർത്തി 15 മിനിറ്റ് മുഖത്ത് ഇടുക, എന്നിട്ട് സോപ്പ് ഉപയോഗിക്കാതെ കഴുകിക്കളയുക.
 5. മുഖത്തിലെ കറുത്ത പാടുകൾ മാറാൻ തേനിൽ തക്കാളി ജ്യൂസ് ചേർത്ത് പുരട്ടുക, എന്നിട്ട് തണുത്ത വെള്ളത്തിൽ കഴുകുക.
 6. ഫെയ്സ് വാഷായി തേൻ, നാരങ്ങ നീര്, പഞ്ചസാര എന്നിവ ചേർത്ത് ഉള്ള മിശ്രിതം ഉപയോഗിക്കുക.
 7. സൂര്യപ്രകാശം കൊണ്ടുള്ള കരുവാളിപ്പ് മാറാനായി തക്കാളി ജ്യൂസിൽ തൈര് കലർത്തി മുഖത്ത് പുരട്ടുക.
 8. മുഖം പളപളായി തിളങ്ങാൻ കറ്റാർവാഴ ജെൽ, മഞ്ഞൾ, പാൽ എന്നിവ ചേർത്ത് മുഖത്ത് പുരട്ടുക.
 9. മുഖത്തുള്ള എണ്ണമയം മാറാനായി പഴുത്ത തക്കാളിയുടെ കുരുവുമായി അരച്ച് മുഖത്ത് തേക്കുക.
 10. മുഖക്കുരു വരാതിരിക്കാൻ ചെറുപയർ, കടലപ്പൊടി തുല്യ അളവിൽ ചേർത്ത് മുഖത്ത് പുരട്ടുക.
 11. മല്ലിയില ചെറുനാരങ്ങാ നീരുമായി ചേർത്ത് മുഖത്ത് ചേർത്താൽ ചർമ്മകാന്തി വർദ്ധിക്കും.
 12. ദിവസവും കപ്പപ്പഴം കഴിച്ചാൽ ചർമ്മകാന്തി വർദ്ധിക്കും.
 13. മുഖത്തുണ്ടായ മുഖക്കുരുവിൻറെ പാട് മാറാൻ തക്കാളി, വെള്ളരിക്ക എന്നിവയുടെ ചാറ് തുല്യ അളവിൽ എടുത്ത് മുഖത്ത് പുരട്ടുക.
 14. മുഖം തിളങ്ങാൻ നാരങ്ങ നീര് ഉപയോഗിച്ച് മുഖം കഴുകുക.
 15. ആപ്പിൾ അരച്ച് അതിൻറെ കൂടെ തേൻ ചേർത്ത് തേച്ചാൽ മുഖത്ത് ഉണ്ടായ ചുളിവുകൾ മാറും, അതോടൊപ്പം മുഖക്കുരു വരാതെ സംരക്ഷിക്കും.
 16. മുഖത്ത് പഴുത്ത തക്കാളി തേച്ചാൽ മുഖചർമ്മം തിളങ്ങും.
 17. മുഖകാന്തി വർദ്ധിക്കാൻ മുന്തിരിപ്പഴം അരച്ച് മുഖത്ത് പുരട്ടി അല്പസമയത്തിന് ശേഷം കഴുകുക.
 18. ശൈത്യകാലങ്ങളിൽ ചർമ്മത്തിൽ അനുഭവപ്പെടുന്ന അശ്വസ്തതകൾ മാറാൻ തേനും പാലും 1 ടേബിൾ സ്പൂൺ വീതം ചേർത്ത് ചർമ്മത്തിൽ പുരട്ടിയാൽ മതി (ദിവസവും ഉപയോഗിക്കുക).
 19. ചർമ്മആരോഗ്യം നിലനിർത്താൻ 1/2 കപ്പ് പപ്പായ ജ്യൂസും 1/2 സ്പൂൺ തേനും ചേർത്തു മുഖത്ത് പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
 20. മുഖക്കുരു മാറാൻ തൈരിൽ മഞ്ഞൾ ചേർത്ത് പുരട്ടുക.
 21. തൈര്, തേൻ, പാൽ എന്നിവ കടലപ്പൊടിയിൽ ചേർത്ത് 15 മിനിറ്റ് നേരം മുഖത്ത് പുരട്ടുക. എന്നിട്ട് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
 22. കുക്കുമ്പർ ജ്യൂസിൽ പാൽ ചേർത്ത് മുഖത്ത് നന്നായി മസാജ് ചെയ്യുക, എന്നിട്ട് തണുത്ത വെള്ളത്തിൽ കഴുകുക. ഇത് മുഖത്തിൻറെ നിറം വർദ്ധിപ്പിക്കും.
 23. മഞ്ഞൾപ്പൊടി പാലിൽ കലർത്തി മുഖത്ത് പുരട്ടുക. ഇത് മുഖത്തിന് തിളക്കം നൽകുന്നു.
 24. മുഖത്തിലെ എണ്ണമയം മാറാൻ തക്കാളി നീരിൻറെ കൂടെ ഓട്സ് പൊടിച്ച് പുരട്ടുക.
 25. മഞ്ഞൾപ്പൊടി ഓറഞ്ച് ജ്യൂസിൽ ചേർത്ത് മുഖത്ത് പുരട്ടിയാൽ മുഖത്തിലെ കരുവാളിപ്പ് മാറും.
 26. ചെറുതായി നുറുക്കിയ ക്യാരറ്റിൽ അല്പം പാലും മുട്ടയുടെ വെള്ളയും ചേർത്ത് പുരട്ടിയാൽ മുഖത്തിലെ എണ്ണമയം മാറും.
 27. മുഖത്തിലെ എണ്ണമയം മാറാൻ കടലമാവിൽ തൈരും നാരങ്ങാനീരും ചേർത്ത് പുരട്ടുക.
 28. കുക്കുമ്പർ ജ്യൂസ് ഉപയോഗിച്ച് ദിവസവും മുഖം കഴുകുന്നത് മുഖത്തെ സംരക്ഷിക്കാൻ സഹായിക്കും.
 29. മുഖത്തിലെ എണ്ണമയം മാറാൻ മോര് കൊണ്ട് കഴുകുക.
 30. റോസ് വാട്ടറിൽ ഉപ്പ് ചേർത്ത് മുഖത്ത് സ്ക്രബ് ചെയ്താൽ മുഖത്തെ പാടുകൾ മാറും.
 31. കറുത്ത പാടുകൾ ഉണ്ടാകാതിരിക്കാൻ പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് മുഖത്ത് സ്ക്രബ് ചെയ്യുക.
 32. മുഖം തിളങ്ങാൻ പപ്പായ അരച്ച് മുഖത്ത് തേക്കുക.
 33. മുഖത്തിലെ കറുത്ത പുള്ളികൾ മാറാൻ, കടലമാവിൽ പാൽ, ഉപ്പ് എന്നിവ പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക.
 34. തുളസിയിലയോട് കർപ്പൂരം ചേർത്ത് അരച്ച് മുഖത്ത് പുരട്ടിയാൽ മുഖകുരുക്കൾ മാറും.
 35. മുഖത്തിലെ കരുവാളിപ്പ് മാറാൻ കറ്റാർ വാഴയുടെ ജെല്ലിനോടൊപ്പം നാരങ്ങ നീര് ചേർത്ത് പുരട്ടുക.
 36. പാലും, ഗോതമ്പും, മാവും, വാഴപ്പഴവും ചേർത്ത് തയ്യാറാക്കിയ, ഈ മിശ്രിതം മുഖത്ത് പുരട്ടിയാൽ(പത്ത് മിനിറ്റ്) മുഖത്തിൻറെ അഴക് വർദ്ധിക്കും.
 37. ഗോതമ്പ്മാവ് പാലിൽ ചേർത്ത് മുഖത്ത് തേച്ചാൽ വെണ്മയും അഴകും വർദ്ധിക്കും.
 38. നാരങ്ങാ നീരും തേനും ചേർത്ത് മുഖത്ത് പുരട്ടിയാൽ മുഖത്തിലെ കറുത്ത പാടുകൾ മാറും.
 39. ദിവസവും കുറച്ച് ഫ്രൂട്ട് ജ്യൂസ് കുടിക്കുകയാണെങ്കിൽ, ശരീരം മുഴുവൻ സമ്പുഷ്ടമാക്കുകയും നിങ്ങളുടെ മുഖം തിളങ്ങുകയും ചെയ്യും.
 40. പുളിച്ച ദോശമാവ് കൊണ്ട് മുഖം കഴുകിയാൽ നിറവും അഴകും വർദ്ധിക്കും.
 41. ഓറഞ്ച് പഴത്തിൻറെ തൊലി വെയിലത്ത് വച്ച് ഉണക്കി പൊടിച്ച് മുഖത്ത് പുരട്ടിയാൽ നിറം വർദ്ധിക്കും.
 42. വേപ്പില മഞ്ഞളുമായി അരച്ച് മുഖത്ത് പുരട്ടിയാൽ മുഖത്തിലെ നിറം വർദ്ധിക്കുകയും, മുഖക്കുരു അകറ്റുകയും ചെയ്യും.
 43. ഇടിയപ്പമാവിൽ തൈര് ചേർത്ത് മുഖം കഴുകിയാൽ മുഖത്തെ അഴുക്ക് നീങ്ങുകയും മുഖം തിളങ്ങുകയും ചെയ്യും.
 44. മുഖകുരു മാറാനായി നാടൻ മുട്ടക്കൊപ്പം നല്ലെണ്ണ ചേർത്ത് പുരട്ടുക.
 45. ദിവസവും പച്ചക്കറി സൂപ്പ് കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. കൂടാതെ മുഖത്തിൻറെ സൗന്ദര്യവും വർദ്ധിക്കുന്നു.
 46. പാലിൽ ഓട്സ് പൊടിച്ച് ചേർത്ത് മുഖത്ത് പുരട്ടിയാൽ നിറം വർദ്ധിക്കും.
 47. മുഖത്തിൻറെ അഴക് വർദ്ധിക്കാൻ റോസാപ്പൂവിൻറെ ഇതൾ ദിവസവും കഴിക്കുക.
 48. പാൽപ്പാട മുഖത്ത് പുരട്ടിയാൽ മുഖത്തിൻറെ മൃദുത്വം വർദ്ധിക്കും.
 49. പാലും ബദാം പൊടിയും ചേർത്ത് മുഖത്ത് പുരട്ടിയാൽ മുഖത്തിൻറെ നിറം വർദ്ധിക്കുകയും കറുത്ത പുള്ളികൾ മാറുകയും ചെയ്യും.
 50. പച്ച വെളുത്തുള്ളി മുഖക്കുരുവിൽ പുരട്ടിയാൽ മുഖക്കുരുവിന് ശമനം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *