മെച്ചപ്പെട്ട ആരോഗ്യത്തിന് പഴങ്ങൾ വേണ്ടേ?

fruits

              വേനല്‍ക്കാലം ഒക്കെ കഴിഞ്ഞെങ്കിലും നിങ്ങളുടെ ആഹാരത്തിൽ  നിന്നും പഴവർഗ്ഗങ്ങളും മറ്റും ഒഴിവാക്കരുത്. നമ്മിൽ മെച്ചപ്പെട്ട ആരോഗ്യം നിലനിർത്താൻ പഴവർഗ്ഗങ്ങൾ ഏറെ സഹായകരമാണ്. ഇവ നമ്മുടെ ആരോഗ്യത്തിന് എത്രയേറെ ഗുണമാണെന്ന് നോക്കാം.

1.            പപ്പായ – ചർമ്മത്തിൽ കാണുന്ന മാലിന്യം നീക്കം ചെയ്ത് ശുദ്ധീകരിക്കുന്നു.

2.            പൈനാപ്പിൾ – ഹൃദയ–ശ്വാസസംബന്ധമായ രോഗങ്ങൾക്കും  ദഹനം സുഗമമാക്കാനും ഉപയോഗിക്കുന്നു.

3.            മാങ്ങ – ത്വക്ക് സംബന്ധമായ പ്രശ്നങ്ങളെ തടയുന്നു.

4.            മുട്ടപ്പഴം – കൊളസ്ട്രോളിനെ കുറക്കുന്നതിനും ഓർമ്മ ശക്തി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.

5.            അത്തിപ്പഴം – ശരീരാരോഗ്യത്തിനും ആയുസ്സിനും ഉത്തമമാണ്.

6.            കിവിപ്പഴം – ശരീരത്തിലെ കൊഴുപ്പിനെ നശിപ്പിക്കുകയും ഊര്ജ്ജം നല്കുകയും ചെയ്യും.

7.            ഈന്തപ്പഴം – ഹൃദയാരോഗ്യത്തിനും, കൊളസ്ട്രോൾ കുറക്കുന്നതിനും ഉത്തമമാണ്.

8.            സബർജെൽ – കൊളസ്ട്രോൾ, ഹൃദയാഘാതം എന്നീ രോഗങ്ങൾ വരാതെ കാക്കുന്നു.

9.            കപ്പപഴം(റെഡ് ബനാന) – നേത്രരോഗങ്ങൾക്കും ദന്തരോഗങ്ങൾക്കും സുഖം നൽകുന്നു.

10.          കരിമ്പിൻ ജ്യൂസ് – സമ്മർദ്ദം കുറക്കാൻ ഉത്തമമാണ്.

11.          പപ്പായ – പ്രമേഹത്തെ നിയന്ത്രിക്കുന്നു.

12.          തണ്ണിമത്തൻ – ചർമ്മത്തിലെ നിറവും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഉത്തമമാണ്.

13.          നെല്ലിക്ക – നെല്ലിക്കയിലെ ആന്റി-ഓക്സിഡന്റുകൾ വായിലെ ദുർഗന്ധം അകറ്റുകയും വായ് വൃത്തിയാക്കുകയും ചെയ്യുന്നു.

14.          മുസംബി – ശരീരാരോഗ്യം നൽകുന്നു.

15.        മൾബറി – ശസ്ത്രക്രിയ മൂലമുണ്ടായ മുറിവുകളിൽ നിന്നും ശരീരവീക്കത്തിൽ നിന്നും സുഖം നൽകുന്നു.

16.          ആപ്രിക്കോട്ട് – ശരീരഭാരം കുറക്കാനും, ഹൃദയത്തിൻറെ പ്രവർത്തനങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

17.          പേരക്ക – ചർമ്മത്തിലുണ്ടാകുന്ന വരൾച്ച നീക്കം ചെയ്യുകയും മുഖത്തിന് സൗന്ദര്യവും തിളക്കവും നൽകുകയും ചെയ്യുന്നു.

18.          വാഴപ്പഴം – ശരീരത്തിൽ ഇരുമ്പ് സത്തിൻറെ അളവ് കൂടാൻ നല്ലതാണ്.

19.          മാംഗോസ്റ്റിൻ – ഹൃദയം ആരോഗ്യകരമായിരിക്കാൻ സഹായിക്കുന്നു.

20.          കപ്പപ്പഴം – നാഡീവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തുന്നു.

21.          സീതപ്പഴം – ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

22.          മൾബറി – ഉയർന്ന രക്തസമ്മർദ്ദം കുറക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

23.          അത്തിപ്പഴം – കുടൽ ക്യാൻസറിനെ തടയുന്നു.

24.          പേരക്ക – മലബന്ധം അകറ്റാൻ ചെയ്യാൻ സഹായിക്കുന്നു.

25.          തണ്ണിമത്തൻ – ഗർഭിണികൾക്ക് തണ്ണിമത്തൻ നല്ലതാണ്.

26.          നെല്ലിക്ക – നെല്ലിക്ക സ്ഥിരമായി കഴിക്കുന്നവർക്ക് ക്യാൻസർ വരാനുള്ള സാധ്യത കുറവാണ്.

27.          ഓറഞ്ച് – ഓറഞ്ച് ജ്യൂസും തേനും ചേർത്ത് കഴിച്ചാൽ നല്ല ഉറക്കം ലഭിക്കും.

28.          മാമ്പഴം – ക്യാൻസർ, കൊളസ്ട്രോൾ, രക്തസമ്മർദ്ദം  എന്നിവക്ക് ഉത്തമമാണ്.

29.          പേരക്ക – സ്ത്രീകൾക്ക് ഉണ്ടാകുന്ന സ്തനാർബുദം ഭേദമാകാൻ സഹായിക്കും.

30.          സബർജെൽ – തൊണ്ട വേദന പോലുള്ള അസ്വസ്ഥതകൾ വരാതെ സംരക്ഷിക്കുന്നു.

31.          കപ്പപ്പഴം – ശരീരത്തിൽ ഉണ്ടാകുന്ന ചുണങ്ങു,  ചർമ്മ തിണർപ്പ് എന്നിവ മാറ്റുന്നു.

32.          സ്ട്രോബെറി – പ്രമേഹത്തെയും ക്യാൻസറിനെയും തടയാൻ കേമനാണ്.

33.          ഞാവൽ – അധികം കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ അസ്ഥിക്ക് നല്ലതാണ്.

34.          കിവി – പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ അളവ് കൂടുതലാണ്.

35.          കശുമാങ്ങ – ഓറഞ്ചിൽ കാണുന്ന വിറ്റാമിൻ സി-യുടെ അളവിനേക്കാളും 5 മടങ്ങ് കൂടുതൽ വിറ്റാമിൻ സി ഇതിൽ കാണപ്പെടുന്നു.

36.          മുന്തിരി – ജലാംശം കൂടുതലടങ്ങിയിരിക്കുന്നതുകൊണ്ട് ആമാശയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നു.

37.          മുസംബി – കാൽസ്യം കൂടുതലായതിനാൽ കുഞ്ഞുങ്ങൾക്ക് വളരെ നല്ലതാണ്.

38.          ആപ്പിൾ – ഇതിലടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സുക്രോസ്, ഫ്രക്ടോസ് എന്നിവ ശരീരത്തിൽ ആവശ്യമായ  എനർജി നൽകാൻ സഹായിക്കുന്നു.

39.          മൾബറി – ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് നല്ലൊരു ഔഷധമാണ്.

40.          പ്ലം – ശരീരഭാരം കുറക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

41.          അത്തിപ്പഴം – ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

42.          ഓറഞ്ച് – ഇതിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സി-യും കോശ പരിവർത്തനം തടയുകയും ക്യാൻസർ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

43.          മാതളം – വൃക്കരോഗങ്ങൾക്കും ദഹന പ്രശ്നങ്ങൾക്കും ഉത്തമമാണ്.

44.          സപ്പോട്ട – ഉറക്കമില്ലായ്മ, വിഷാദം എന്നിവയ്ക്ക് ഏറെ ഉത്തമമാണ്.

45.          ചക്ക – ബിപി കുറക്കാൻ സഹായിക്കുന്നു.

46.          മുസംബി – ഓർമ്മശക്തി മെച്ചപ്പെടുത്തുന്നു.

47.          മൾബറി – 100 ഗ്രാം മൾബറിയിൽ 43 കലോറി, 44 ശതമാനം വിറ്റാമിൻ സി, 14 ശതമാനം ഇരുമ്പ് സത്തും അടങ്ങിയിരിക്കുന്നു.

48.          ലിച്ചി ഫ്രൂട്ട് – ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ ഉപയോഗിക്കുന്നു.

49.          ചെറി – ഉറക്കമില്ലായ്മ, അമിതവണ്ണം, കൊളസ്ട്രോൾ എന്നീ പ്രശ്നങ്ങളെ പരിഹരിക്കുന്നു.

50.          മുന്തിരി – കാഴ്ചശക്തി വർദ്ധിപ്പിക്കാനും ബുദ്ധി വർദ്ധിപ്പിക്കാനും കാൽമുട്ടുകളിൽ അനുഭവപ്പെടുന്ന വേദനകൾ മാറാനും ഉത്തമമാണ്.

Leave a Reply

Your email address will not be published. Required fields are marked *