Categories
Kerala Latest News

മെഡിക്കല്‍ കോളേജിൽ ഇന്റര്‍വ്യൂ : അടിയന്തര റിപ്പോര്‍ട്ട് വേണമെന്ന് ആരോഗ്യമന്ത്രി

കോവിഡ് ലോക്ക് ഡൗണ്‍ സാഹചര്യത്തിൽ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇന്റര്‍വ്യൂ നടത്തിയത് തെറ്റായിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആള്‍ക്കൂട്ടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്ന് അറിയിച്ചു. ഈ കാര്യത്തില്‍ ഉണ്ടായ വീഴ്ചകൾ ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി വ്യക്തമാക്കി.

കൂടാതെ മെഡിക്കൽ കോളേജിൽ നടന്ന യോഗത്തിൽ ഗ്ലൗസ്, മരുന്നുകൾ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെയും ആശുപത്രിയിലെ ലഭ്യതയെ കുറിച്ചും മന്ത്രി വിശദീകരണം തേടി. കോവിഡ് സാഹചര്യത്തിൽ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന കണക്കിൽ എടുത്ത് ഗ്ലൗസ് ഉള്‍പ്പെടെയുള്ള മറ്റു അവശ്യ സാധനങ്ങള്‍ വാങ്ങിക്കണമെന്ന് കര്‍ശന നിര്‍ദേശവും നല്‍കി.

കൂടാതെ സംസ്ഥാനത്ത് കോവിഡ് രോഗ ചികിത്സ സൗജന്യമാണ്. അതിനാല്‍ എ.പി.എല്‍., ബി.പി.എല്‍. തുടങ്ങിയ വ്യത്യാസമില്ലാതെ എല്ലാവർക്കും ചികിത്സ ഉറപ്പാക്കണം. നിശ്ചിത മരുന്നുകൾ ആശുപത്രിയില്‍ ലഭ്യമായില്ലെങ്കില്‍ ബദല്‍ മാര്‍ഗം സ്വീകരിക്കേണം. കൂടാതെ ലോക്കല്‍ പര്‍ച്ചേസ് ചെയ്‌തും മരുന്ന് ലഭ്യമാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *