തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പ്പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്റിയാസ് നിർവഹിച്ചു. ജനങ്ങളുടെ എല്ലാം ഏറെക്കാലത്തെ സ്വപ്‌നമായിരുന്നു ഇന്ന് സഫലമായത്. പാലം യാഥാർഥ്യം ആയതോടെ എടപ്പാളിലെ വലിയ തരത്തിലുള്ള ഗതാഗത തടസ്സം വഴിമാറുന്നതാണ്. പാലത്തിന്റെ നാട മുറിക്കൽ പരിപാടിക്ക് ശേഷം കുറ്റിപ്പുറം റോഡിൽ-ബൈപാസ്-റോഡിന് ഏതിർവശത്തുള്ള ഒഴിഞ്ഞ സ്ഥലതാണ് ഔദ്യോഗിക ചടങ്ങ് നടക്കുന്നത്. ഈ പദ്ധതിക്കായി 13.6 കോടി രൂപയാണ് പാലം നിര്‍മ്മാണത്തിന് വേണ്ടിവന്നത്.

കഴിഞ്ഞ മേയ് 20-ന് സത്യപ്രതിജ്ഞക്ക് ശേഷം നിരവധി തവണ മേല്‍പ്പാലം സന്ദര്‍ശിക്കുകയും നിര്‍മ്മാണത്തിൻറെ പുരോഗതി വിലയിരുത്തുകയും ചെയ്‌തിരുന്നതായി മന്ത്രിയായ മുഹമ്മദ് റിയാസ് അറിയിച്ചു. കൂടാതെ മന്ത്രി ഓഫീസില്‍ നിന്നും പ്രവൃത്തിയുടെപുരോഗതി കൃത്യമായും പരിശോധിച്ചു.

ഓരോ പ്രവർത്തനങ്ങൾക്കും സമയക്രമം നിശ്ചയിച്ചും അത് പരിശോധിച്ചുമാണ് മേല്‍പ്പാലം നിര്‍മ്മാണം ഇത്ര വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ സാധിച്ചത്. ഇതിൻറെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് എല്ലാ നിലകളിലും ഇടപെട്ട കെ.ടി ജലീല്‍ എംഎല്‍എയ്ക്കും ഇതുമായി സഹകരിച്ച എടപ്പാള്‍ ജനതയ്ക്കും പ്രത്യേകം നന്ദിയും അറിയിച്ചു. കൂടാതെ നിശ്ചയിച്ച സമയത്തിനുള്ളിൽ പ്രവൃത്തി പൂര്‍ത്തീകരിച്ച എല്ലാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിര്‍മ്മാണ തൊഴിലാളികളെയും അഭിനന്ദിക്കുകയും ചെയ്യും.
ചുവടെയുള്ള വാച്ച് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഈ പുതിയ സന്ദേശം വാച്ച് വഴി നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക.
Click Here >> https://t.me/latest_job