മോട്ടിവേഷണൽ പോസിറ്റീവ് തത്വങ്ങൾ

malayalam-quotes

ഒരാനയുടെ പിൻകാലുകളിൽ നിങ്ങൾക്ക്  പിടുത്തം കിട്ടുകയും ആന എന്നിട്ടും ഓടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഓടാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധി.

ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിൻറെ സൃഷ്ടിയാണ് വിദ്യാഭ്യാസം .

“കുറച്ച് ആളുകളെ എല്ലാ കാലവും വിഡ്ഢികളാക്കാം .എല്ലാ ആളുകളേയും കുറച്ച് കാലത്തേക്കും വിഡ്ഢികളാക്കാം .എന്നാൽ എല്ലാവരേയും എല്ലാക്കാലത്തേക്കും വിഡ്ഢികളാക്കുക അസാധ്യമാണ്.

ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള വ്യത്യാസം തന്നെയാണ് വിദ്യാഭ്യാസം ഉള്ളവരും അതില്ലാത്തവരും തമ്മിലുള്ളത് .

ആറു വയസ്സുള്ള ഒരു ബാലനു പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല എങ്കിൽ നിങ്ങൾക്ക് തന്നെ അത് മനസിലായിട്ടില്ല എന്നർത്ഥം .

എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കു, ലക്ഷ്യം നേടും വരെ യത്‌നിക്കൂ…

ഭക്തി ഒരു സാമാന്യ സങ്കല്‍പ്പമല്ല, നിശ്ചിതമായ രീതിയിലുള്ള ഒരു ആശയസംഹിതയല്ല, പ്രത്യേക രീതിയിലുള്ള ഒരു പ്രവര്‍ത്തനവും അല്ല. അത്‌ ലയനത്തിന്‍റെ പ്രതിനിധിയാണ്‌

“ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ആ  സ്വപ്‌നത്തെ  കാണാന്‍ കഴിയണം.”

നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ബുദ്ധിവക്കാൻ അവർക്ക് ഐതിഹ്യകഥകൾ പറഞ്ഞുകൊടുക്കുക.കൂടുതൽ ബുദ്ധിവക്കാൻ കൂടുതൽ കഥകൾ പറഞ്ഞു കൊടുക്കുക.

എല്ലാവരുടെയും സുഹൃത്തായിരിക്കുന്നവൻ ആരുടേയും സുഹൃത്തായിരിക്കില്ല.

ഒരു തെറ്റും വരുത്തിട്ടില്ലാത്തവൻ പുതുതായി ഒന്നു തന്നെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടാവില്ല .

“അടിമയെപ്പോലെയല്ല ജോലി ചെയ്യേണ്ടത്, യജമാനനെപ്പോലെയാണ്, അവിരഹിതമായി ജോലി ചെയ്യുക, പക്ഷേ അടിമയുടെ ജോലിയാകരുത്.

യുക്തിചിന്ത, വികാസം പ്രാപിക്കാത്ത അവസ്ഥയിലാണെങ്കില്‍ അത്‌ ഭീകരമായ ഒരു കാര്യമാണ്‌. നിങ്ങള്‍ യുക്തിചിന്തയെ ശുദ്ധീകരിക്കുകയാണെങ്കില്‍ നിങ്ങളുടെ മോക്ഷത്തിലേക്കുള്ള പാതയാകാന്‍ അതിന്‌ കഴിയും

ശാരീരികമായും മാനസികമായും ആത്മീയമായും എല്ലാം നിങ്ങള്‍ക്കുള്ളില്‍ത്തന്നെ പരിപൂര്‍ണ്ണത അനുഭവപ്പെടുമ്പോള്‍ ആരോഗ്യകരമായ അവസ്ഥയിലാണ്‌ നിങ്ങള്‍. ഇത്‌ ഒട്ടും അകലത്തല്ല, അകത്തുതന്നെയാണ്‌

കൂടുതൽ വിവരങ്ങൾക്ക്:

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്കുചെയ്യുക -> https://play.google.com/store/apps/details?id=com.appglits.leadersquotesmalayalam

Leave a Reply

Your email address will not be published. Required fields are marked *