Categories
Kerala Latest News

രണ്ടാം പിണറായി സര്‍ക്കാർ ഭരണത്തിൽ ആരൊക്കെ?

രണ്ടാം പിണറായി സര്‍ക്കാർ ഭരണത്തിൽ ആരൊക്കെ മന്ത്രിമാരാവും എന്ന കാര്യത്തില്‍ ഏകദേശം തീരുമാനായി കഴിഞ്ഞു. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ഉള്‍പ്പടെ ഒന്നാം പിണാറായി സര്‍ക്കാർ ഭരണത്തിലെ മുഴുവന്‍ മന്ത്രിമാരേയും മാറ്റി പുതിയ മന്ത്രിസഭ അധികാരം ഏൽക്കാൻ പോവുന്നത്. എന്നാൽ ഇപ്പോൾ മന്ത്രിമാരുടെ വകുപ്പുകള്‍ കുറിച്ചുള്ള വാര്‍ത്തുകളും പുറത്ത് വന്നിട്ടുണ്ട്.

breaking-news-2

അവയിൽ ചില വകുപ്പുകളും മന്ത്രിമാരും :
ആരോഗ്യ വകുപ്പ് 👉 കെകെ ശൈലജ ടീച്ചർ ഭരണം മാറുമ്പോൾ ആരോഗ്യ വകുപ്പ് മന്ത്രിയായി ആറന്‍മുളയില്‍ നിന്നും ജയിച്ച വീണ ജോര്‍ജാണ്.
ധനകാര്യം 👉 ഒന്നാം പിണറായി സര്‍ക്കാർ ഭരണത്തിൽ തോമസ് ഐസക് കൈകാര്യം ചെയ്തിരുന്ന ധനകാര്യവകുപ്പിന്‍റെ ചുമത ഈ പ്രാവിശ്യം ലഭിക്കുന്നത് കെഎന്‍ ബാലോഗാപാലിനാണ്.
വ്യവസായ വകുപ്പ് 👉 വ്യവസായ വകുപ്പിന്‍റെ ചുമതല ലഭിക്കുന്നത് പി രാജീവിനാണ്.
തദ്ദേശ സ്വയംഭരണം 👉 തളിപ്പറമ്പില്‍ നിന്നും വിജയിച്ച മുതിര്‍ന്ന നേതാവായിരുന്ന എംവി ഗോവിന്ദനാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ചുമതലയേൽക്കുന്നത്.
വിദ്യാഭ്യാസം 👉 വി .ശിവൻകുട്ടി ആണ് വിദ്യാഭ്യാസ വകുപ്പിൻറെ ചുമതല ലഭിക്കുന്നത്. എന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൻറെ ചുമതല ലഭിക്കുന്നത് ആര്‍ ബിന്ദുവിനാണ്.
ദേവസ്വം വകുപ്പ് 👉 ദേവസ്വം വകുപ്പ് ഭരണം ലഭിക്കുന്നത് കെ. രാധാകൃഷ്ണൻ ആണ്.
എക്സൈസ് വകുപ്പ് 👉 കേരള എക്സൈസ് വകുപ്പിൻറെ ചുമതല ഇനി വഹിക്കുന്നത് വി.എൻ. വാസവൻ.
ഫിഷറീസ് സാംസ്കാരിക വകുപ്പ് 👉 സജി ചെറിയാൻ ആണ് ഇനി മുതൽ ഫിഷറീസ് സാംസ്കാരിക വകുപ്പിൻറെ ചുമതല വഹിക്കുന്നത്.
പൊതുമരാമത്ത്, ടൂറിസം വകുപ്പ് 👉 പൊതുമരാമത്ത്, ടൂറിസം വകുപ്പ് എന്നിവയുടെ ചുമതല സ്വീകരിക്കുന്നത് പി.എ. മുഹമ്മദ് റിയാസ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *