കോവിഡ് മഹാമാരിയുടെ വ്യാപനത്തിൽ നിന്ന് രാജ്യം മുക്തി നേടി വരികയാണ്. പ്രതിദിന നിരക്ക് 4 ലക്ഷം വരെ കോവിഡ് കേസുകൾ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ആ സ്ഥിതിയിൽ നിന്ന് വലിയ മാറ്റമാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം 70421 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ ഇത് 72 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന നിരക്കായിരുന്നു. കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകൾ 1 ലക്ഷത്തിന് താഴെയായിരുന്നു എന്നാണ് റിപ്പോർട്ട്.

അതേസമയം ഒരു ആശ്വാസമായി കോവിഡ് രോഗം ബാധിച്ച് ചികിത്സയിൽ ആയിരുന്ന 1,19,501 പേർ രോഗമുക്തി നേടിയാതായി റിപ്പോർട്ട്. എന്നാൽ മരണസംഖ്യയിൽ നേരിയതോതിൽ ഇപ്പോഴും ആശങ്ക ഉളവാക്കുന്നു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ന് മാത്രമായി 3921 മരണങ്ങളാണ് രാജ്യത്ത് വീണ്ടും റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ പ്രതിദിന മരണസംഖ്യ 6000 മുകളിൽ വരെ എത്തി. എന്നാൽ രാജ്യത്ത് ഏറ്റവും അധികം മരണംറിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.