Categories
Current Affairs

ലൈഫ് മിഷന്‍: പുതിയ അപേക്ഷകകടെ പരിശോധന ഈ ജനുവരിയില്‍ പൂര്‍ത്തീകരിക്കും

സംസ്ഥാനത്ത് ലൈഫ് മിഷനില്‍ അര്‍ഹരായവരുടെ പുതിയ പട്ടിക തയ്യാറാക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷകൾ സ്വീകരിച്ചിരുന്നു. ഇതില്‍ 64 ശതമാനത്തിന്റെ ഫീല്‍ഡുതല-പരിശോധന നിലവിൽ പൂര്‍ത്തിയാക്കിയെന്നും ഇനിയുള്ളത് ജനുവരി 31-നകം വച്ച് മൊത്തം പരിശോധന പൂര്‍ത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ്മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

സമൂഹത്തിലെ അശരണരായവർക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി രൂപപ്പെട്ടത്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആത്മാര്‍ത്ഥമായുള്ള പിന്തുണയും-പരിശ്രമവും സഹകരണവും അനിവാര്യവുമാണ്. ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ സംസ്ഥാനത്തിൻറെ വികസനത്തിന് പുതിയമാതൃകകള്‍ സൃഷ്ടിച്ചും വിവിധ പ്രവര്‍ത്തനങ്ങളിലൂടെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന പദ്ധതിയെന്നും വ്യക്തമാക്കി.

ഉടനെ ഫീല്‍ഡുതല പരിശോധന പൂര്‍ത്തിയാക്കി അതിൻറെ അന്തിമ പട്ടിക തയ്യാറാക്കുന്നത് സുതാര്യവും കുറ്റമറ്റ രീതിയിലും ആയിരിക്കും.സ്വന്തമായി വീട് ഇല്ലാത്തവർക്കും അര്‍ഹതയുള്ള എല്ലാ കുടുംബങ്ങളും ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ അനര്‍ഹരായ ഒരുകുടുംബം പോലും ഉള്‍പ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

ജനുവരി 31നുള്ളില്‍ പൂര്‍ത്തിയാക്കുന്ന പട്ടികയിലുള്ളവരെ അര്‍ഹരാണെന്ന് കണ്ടെത്തിയ മുഴുവന്‍ ഗുണഭോക്താക്കളുടെയും പട്ടികയെ ജില്ലാ-കളക്ടറുടെ നേതൃത്വത്തിലും ജില്ലാ-സംവിധാനങ്ങളുടെ സേവനങ്ങളും പ്രയോജനപ്പെടുത്തി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും വരുന്ന 2022 ഫെബ്രുവരി 28നകം തദ്ദേശ സ്വയംഭരണ തലത്തില്‍ പട്ടിക പ്രസിദ്ധീകരിക്കണം എന്നും മന്ത്രി പറഞ്ഞു.

ചുവടെയുള്ള വാച്ച് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഈ പുതിയ സന്ദേശം വാച്ച് വഴി നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക. Click Here >>  https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *