കോവിഡ് രണ്ടാം തരംഗത്തിൻറെ സാഹചര്യത്തിൽ സംസ്ഥാനത്ത് നിർണ്ണയിച്ചിരുന്ന ലോക്ക് ഡൗണിൽ നിയന്ത്രണങ്ങളിൽ ഇളവുകൾക്ക് സാധ്യതയുള്ളതായി റിപ്പോർട്ട്. സംസ്ഥാനത്ത് ഇപ്പോൾ ജൂൺ 16 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിൽ അധികമായി സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണിലായിരുന്നു. ജൂൺ 17 മുതൽ നിയന്ത്രങ്ങളിൽ ഭാഗികമായി തുടരും എന്നാണ് സൂചന. അങ്ങനെയാണെങ്കിൽ നിലവിലുള്ള കർശന നിയന്ത്രണങ്ങളിൽ അധികം ഇളവുകൾ ലഭിക്കും.

പൊതുഗതാഗതം നിയന്ത്രിച്ചും തുടർന്ന് കൂടുതൽ സ്ഥാപനങ്ങളും കടകളും തുറന്നു പ്രവർത്തിക്കാനുമായി ഘട്ടം ഘട്ടമായിട്ടാണ് ലോക്ഡൗൺ പിൻവലിക്കാൻ സർക്കാർ ഒരുക്കം എന്നാണ് റിപ്പോർട്ട്.
കൂടാതെ TPR – 5% താഴെയെത്തിയ ശേഷം മാത്രമേ ലോക്ക്ഡൗൺ പിൻവലിക്കൽ മതിയെന്ന് സൂചന. എന്നാൽ ഇപ്പോൾ ഉള്ള നിയന്ത്രണങ്ങൾ നിത്യജീവിതത്തെ ബാധിച്ചിരിക്കുന്നതിനാൽ ഇനിയും ഇത് തുടർന്നാൽ ജനങ്ങളിൽ വലിയ സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിക്കും എന്നാണ് വിലയിരുത്തൽ.