Categories
Covid News

ലോക്ക് ഡൌൺ വിജയം കൈവരിക്കുന്നു, കോവിഡ് കുറയുന്നു

കോവിഡിൻറെ രണ്ടാം തരംഗം വളരെ പെട്ടന്നാണ് സംസ്ഥാനത്തുവ്യാപിച്ചത്. ഈ സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക് ഡൌൺ വരെ നിയമിച്ചിരുന്നു. എന്നാൽ ഈ നിയന്ത്രണങ്ങൾ ഒക്കെ വളരെ പ്രയോജനപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 10,000 പേരിൽ 128.9 എന്ന തോതിൽ ആണ് കോവിഡ് റിപ്പോർട്ട് ചെയ്‌തിരുന്നത്‌. എന്നാൽ നിയന്ത്രണങ്ങൾക്ക് ശേഷം 10,000 പേരിൽ 89 എന്ന അളവിലായി കുറഞ്ഞു. ആദ്യം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30% ആയിരുന്നു. എന്നാൽ ഇപ്പോൾ 22% ആയി കുറഞ്ഞിട്ടുണ്ട്. കൂടാതെ പ്രതിദിനത്തിലെ കോവിഡ് കണക്ക് 10,000 എണ്ണമായി കുറഞ്ഞു.

തിരുവനന്തപുരം, എർണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ കോവിഡ് വ്യാപനം വളരെ കൂടുതൽ ആയിരുന്നു. ലോക്ക് ഡൌൺ ഏർപ്പാട് ആക്കിയതോടെ ഇതിൽ നല്ലൊരു വ്യതാസം കണ്ടതായി റിപ്പോർട്ട്.

ഇന്നലെ കോവിഡ് പോസിറ്റീവ് ആയത് 25,820 പേർക്കാണ്. എന്നാൽ മരണം 188 ആയി സ്ഥിതീകരിച്ചു. ഇതുവരെ ഉള്ള ആകെ മരണം 7358 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81% ആണ്. എന്നാൽ രോഗം സ്ഥിതീകരിച്ചവരിൽ 177 പേർ കേരളത്തിന് പുറത്തു നിന്നു വന്നവരാണ്. കൂടാതെ 91 ആരോഗ്യപ്രവർത്തകർക്കും പുതുതായി കോവിഡ് സ്ഥിതീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *