Categories
Kerala Latest News Lock down news

ലോക്ക് ഡൌൺ 23 വരെ

കേരള സംസ്ഥാനത്തു ലോക്ക് ഡൌൺ 23 വരെ നീട്ടിയതായി അറിയിച്ചു. കൂടാതെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശ്ശൂർഎന്നീ ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൌണും ഏർപ്പാടാക്കി. ആദ്യഘട്ടത്തിൽ കാസർഗോഡിൽ ഏർപ്പെടുത്തിയ പോലെ കടുത്ത നിയന്ത്രണത്തിൽ ആയിരിക്കും ഈ ട്രിപ്പിൾ ലോക്ക് ഡൌണും.

👉 ലോക്ക് ഡൌൺ നീട്ടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി നിയമിച്ച ആശ്വാസ നയങ്ങൾ,
👉 ആവിശ്യ സാധനങ്ങളുടെ കിറ്റ് അടുത്ത മാസവും ലഭ്യമാകും.
👉 സാമൂഹിക പെൻഷൻ ഉടൻ വിതരണം ചെയ്യും.
👉 അതിഥി തൊഴിലാളികൾക്കും കിറ്റ് ലഭ്യമാകും.
👉 ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപ ധന സഹായം.
👉 ക്ഷേമനിധിയുടെ സഹായം ലഭ്യമല്ലാത്ത BPL കുടുംബങ്ങൾക്ക് 1000 രൂപ ഒറ്റത്തവണ സഹായവും ലഭിക്കുന്നതാണ്.
👉 വനിതാ-ശിശു വികസന വകുപ്പിലും, സാമൂഹിക നീതി വകുപ്പിലും, അങ്കണ വാടി വകുപ്പിലും ജോലി ചെയ്യുന്നവർക്കും താൽക്കാലിക ജീവനക്കാർക്കും ശമ്പളം
👉 വസ്തു, ടൂറിസം നികുതി, ലൈസൻസ് പുതുക്കൽ എന്നിവയുടെ സമയം നീട്ടും.
👉 കുടുംബശ്രീയിൽ ഒരു ലക്ഷം രൂപയുടെ റിവോൾവിങ് ഫണ്ട്, തുടങ്ങിയ മറ്റനേകം സഹായങ്ങൾ ആണ് ലഭ്യമാകുന്നത്.

ട്രിപ്പിൾ ലോക്ക് ഡൌൺ ഉള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം

കടുത്ത നിയന്ത്രണം ഉള്ള ജില്ലകളിൽ
👉 ക്വാറന്റീൻ കഴിയുന്നവർ പുറത്തിറങ്ങുന്നില്ല എന്നും പുറത്തു നിന്നും ആരും എത്തുന്നില്ല എന്ന് ഉറപ്പാക്കാൻ പരിശോധന.
👉 ഒരു പോലീസ് ഉദ്യോഗസ്ഥന് 10 വീടുകൾ എന്ന തോതിലാണ് കണക്കുകൾ.
👉 ഒരു ദിവസം 3 തവണ പരിശോധനക്കായി എത്തും.
👉 ഫ്ലയിങ് സ്‌ക്വാഡ് നിരീക്ഷണം ഉണ്ടാകും, കൂടാതെ 25-30 വീടുകൾക്ക് കണക്കാക്കി ബൈക്ക് പെട്രോലിംഗ്.
👉 ക്വാറന്റീൻ തെറ്റിക്കുന്നവർക്ക് ക്രിമിനൽ കേസ് എടുക്കും, അവരെ കോവിഡ് കെയർ സെന്റർ ആക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *