Categories
Malayalam quotes

ലോക്ക് ഡൗൺ കാലത്ത് …………

നമ്മുടെ രാജ്യത്ത് കഴിഞ്ഞ മാർച്ച് 24 മുതൽ ലോക്ക് ഡൗൺ ആയി നമ്മുടെ പ്രധാനമന്ത്രി അറിയിച്ചു. ഈ സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നതിനും കർശന നടപടികളും സ്വീകരിച്ചു തുടങ്ങി. ഇതെല്ലം നമ്മുടെ രാജ്യത്തിൻറെ സുരക്ഷക്കായിട്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? 😊😊

“എന്നാൽ വീടിനുള്ളിൽ തന്നെ ആയിരിക്കുമ്പോൾ നമുക്ക് എന്തെല്ലാം ചെയ്യാനാകും??🙄🤔 അതൊന്നു കാര്യമായി ചിന്തിക്കേണ്ടതു തന്നെ. 🤔🤔🤔”…
ഒന്ന് നോക്കിയാൽ നമ്മുടെ തിരക്കേറിയ ജീവിതത്തിൽ കുടുംബവുമായി ചിലവഴിക്കാൻ കിട്ടുന്ന നല്ലൊരു അവസരമാണ്.👨‍👩‍👧‍👦👨‍👩‍👦‍👦…… ഇതിലൂടെ കുടുംബങ്ങളിൽ സ്നേഹവും സന്തോഷവും വർദ്ധിക്കുകയും മാതാപിതാക്കൾക്ക് മക്കളോട് ചിലവഴിക്കാനും സമയം കിട്ടുന്നു. ഭർത്താക്കന്മാർ വെറുതേ ഇരിക്കാതെ ഇടക്കിടക്ക് അടുക്കളയിൽ ചെന്ന് ഭാര്യയെ സഹായിക്കുന്നതും, മക്കൾ അമ്മമാരെ സഹായിക്കുന്നതും ഇരട്ടി മധുരവും പകരുന്നു.😊😊

വീടുകളിൽ കൃഷികൾ ചെയ്യുന്നത് വഴി മണ്ണിനെ അറിയാനും വിശപ്പടക്കാനും കഴിയും🌿☘️🍀🌱
കുട്ടികളോട് ആണെങ്കിൽ എപ്പോഴും ഇന്റർനെറ്റിൽ നോക്കി ഇരിക്കുന്നതിനെക്കാളും ചിത്രം, കഥ, ഉപന്യാസം, കവിത തുടങ്ങിയവ സൃഷ്ടിക്കുന്നതിലും സന്തോഷം കണ്ടെത്തുക.🏕️🏖️🏝️…. അതുപോലെ തന്നെ പെയിന്റിംഗ് ചെയ്യുന്നതിലും ശ്രദ്ധപുലർത്തുക.
നാം അല്പം ജോലികൾ ചെയ്യാതിരുന്നാൽ ബിപി, കൊളസ്ട്രോൾ തുടങ്ങിയ വീരന്മാർ എത്തിനോക്കാൻ സാധ്യത ഉള്ളതിനാൽ വ്യായാമം ചെയ്യാനും മറക്കരുത്.

അതിനാൽ കൂട്ടുകാരെ ഈ ലോക്ക് ഡൗണിൽ സമയം ചെലവഴിക്കുമ്പോൾ എന്തിനാണ് നാം ചിലവഴിക്കുന്നത് ചിന്തിക്കുക👍👍

Leave a Reply

Your email address will not be published. Required fields are marked *