നമുക്ക് ഏറ്റവും പ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകളിലൊന്നാണ് വാട്സ്ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷൻ-ഓഫർ ചെയ്യുന്ന സവിശേഷതകളാണ് അതിന് ജനപ്രീതി വർധിപ്പിക്കുന്നതും. അടുത്തിടെയായി വാട്സ്ആപ്പ് അവതരിപ്പിച്ച ഒരു ഫീച്ചറാണ് പേയ്മെന്റ്-സംവിധാനം. വാട്സ്ആആപ്പിൽ നിന്ന് തന്നെ നമ്മുടെ കോൺടാക്റ്റുകൾക്ക് പണം കൈമാറാനായി അനുവദിക്കുന്ന ഒരു സവിശേഷതയാണ് പേയ്മെന്റ്-ഫീച്ചർ. യുപിഐ സംവിധാനം ഉപയോഗിച്ച് ആണ് വാട്സ്ആപ്പിൽ നിന്നും പണം അയക്കാൻ സാധ്യമാകുന്നത്.

വാട്സ്ആപ്പിൽ നിന്ന് യുപിഐ പിൻ എങ്ങനെ മാറ്റാം
👉 ആദ്യം നിങ്ങളുടെ വാട്സ്ആപ്പ് ആപ്പ് തുറക്കുക. തുടർന്ന് മുകളിൽ വലത് വശത്ത് കാണപ്പെടുന്ന മൂന്ന് ഡോട്ട് ഐക്കണിൽ ( ഹാംബർഗർ ഐക്കൺ ) ക്ലിക്ക് ചെയ്യുക, എന്നിട്ട് പേയ്‌മെന്റ്സിൽ ക്ലിക്ക് ചെയ്യുക.
👉 തുടർന്ന് പേയ്‌മെന്റ്സ് വിഭാഗത്തിന് കീഴിൽ കാണപ്പെടുന്ന, നിങ്ങളുടെ യുപിഐ പിൻ-നമ്പർ മാറ്റാൻ ആഗ്രഹിക്കുന്ന ബാങ്ക്അക്കൗണ്ടിൽ ക്ലിക്ക് ചെയ്യുക.
👉 എന്നിട്ട് ചെയ്ഞ്ച് യുപിഐ പിൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം ഇപ്പോഴുള്ള യുപിഐ പിൻ നൽകുക, തുടർന്ന് പുതിയ ഒരു യുപിഐ പിന്നും കൊടുക്കുക.
👉 അടുത്ത ഘട്ടത്തിൽ നിങ്ങളുടെ പുതിയ യുപിഐ പിൻ നമ്പർ സ്ഥിതീകരിക്കുക. ഇത്രയും ചെയ്‌ത് കഴിയുമ്പോൾ നിങ്ങളുടെ പേയ്മെന്റ്സ് യുപിഐ പിൻ മാറിയിരിക്കും.

വാട്സ്ആപ്പ് യുപിഐ പിൻ മറന്ന് പോയാൽ എന്ത് ചെയ്യണം?
വാട്സ്ആപ്പിലെ യുപിഐ പിൻ മറന്ന് പോയാൽ എന്ത് ചെയ്യണമെന്ന് നോക്കാം. ഇങ്ങനെ ഒരു സാഹചര്യത്തിൽ നിങ്ങളുടെ യുപിഐ പിൻ റീസെറ്റ് ചെയ്യുകയാണ് ആവിശ്യം. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം..
👉 ആദ്യമായി മോർ ഓപ്‌ഷൻസിൽ ക്ലിക്ക് ചെയ്‌ത് പേയ്‌മെന്റ്സ് തിരഞ്ഞെടുക്കുക.
👉 നിങ്ങളുടെ യുപിഐ പിൻ നമ്പർ മറന്നുപോയ ബാങ്ക്അക്കൗണ്ട് തിരഞ്ഞെടുക്കുക.
👉 എന്നിട്ട് ഫൊർഗോട്ട് യുപിഐ പിൻ എന്ന ഓപ്ഷനിലും ക്ലിക്ക് ചെയ്യുക.
👉 അടുത്തതായി, കാണുന്ന കണ്ടിന്യൂ ഓപ്ഷൻ തിരഞ്ഞെടുക്കുക.
👉 തുടർന്ന് നിങ്ങളുടെ ഡെബിറ്റ് കാർഡ് നമ്പറിൻറെ അവസാനത്തെ 6 അക്കങ്ങളും എക്സ്പയറി ഡേറ്റും നൽകുക. (ചിലപ്പോൾ നിങ്ങളുടെ സിവിവി നമ്പറും ആവശ്യപ്പെടാം).
വാട്സ്ആപ്പ് വഴി എങ്ങനെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാം?
👉 അടുത്ത് നമുക്ക് അക്കൗണ്ട് ബാലൻസ് എങ്ങനെ വാട്സ്ആപ്പ് വഴി പരിശോധിക്കാമെന്ന് നോക്കാം.
👉 ആദ്യം നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക.
👉 ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ മോർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
👉 ഐഫോൺ യൂസ് ചെയ്യുന്നവർ യൂസേഴ്സ് സെറ്റിങ്സിലും ക്ലിക്ക് ചെയ്യുക.
👉 എന്നിട്ട് പേയ്‌മെന്റ്സിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് കാണാൻ കഴിയുന്ന ബാങ്ക് അക്കൗണ്ട് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
👉 ശേഷം വ്യൂ അക്കൗണ്ട് ബാലൻസ് എന്ന കാണുന്ന ഓപ്ഷനിലും ക്ലിക്ക് ചെയ്‌ത ശേഷം നിങ്ങളുടെ യുപിഐ പിൻ നമ്പരും നൽകുക.
ചുവടെയുള്ള വാച്ച് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഈ പുതിയ സന്ദേശം വാച്ച് വഴി നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക.
Click Here >> https://t.me/latest_job