കേരളത്ത് കൊവിഡ് ഭീതി ഉയരുന്നതിനിടയിൽ ആശങ്ക പടർത്തി ഡെങ്കിപ്പനിയും എലിപ്പനിയും. മൺസൂൺ മഴയ്ക്ക് ശേഷമാണ് കേസുകൾ വലിയ തോതിൽ ആയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലായി 500 ലധികം പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടി എത്തിയത്. വന്നതിൽ 255 പേർക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് എറണാകുളത്താണ്. ഇവിടെ 77 പേർക്കാണ് ഡെങ്കി സ്ഥിതീകരിച്ചത്.

കൂടാതെ തൃശ്ശൂരും (52) കാസർഗോഡുമാണ് (34) മറ്റു ജില്ലകൾ.ഇവിടെയും കൂടുതൽ രോഗികളാണുള്ളത്. മറ്റ് ജില്ലകളിലെ കണക്കുകൾ ഇങ്ങനെയാണ്-,കൊല്ലം -2, ഇടുക്കി-0, കോട്ടയം -18, പത്തനംതിട്ട -2, ആലപ്പുഴ -23, പാലക്കാട്-10, കോഴിക്കോട് -വയനാട്-0, മലപ്പുറം-5, കണ്ണൂർ 6, തിരുവനന്തപുരം -23,പാലക്കാട്-10, .
കൂടാതെ ഇതോടൊപ്പം സംസ്ഥാനത്ത് എലിപ്പനിയും കൂടുകയാണ്. 34 പേരാണ് ഒരാഴ്ചയ്ക്കിടെ രോഗലക്ഷണവുമായി ചികിത്സ തേടിയത്. ഇതിൽ 30 ഓളം പേർക്ക് രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു കേസുകൾ കോട്ടയത്തും ആലപ്പുഴയിലുമാണ്. ഇരു ജില്ലകളിലും കൂടി 5 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
👉 ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.
Click Here >> https://t.me/latest_job