കേരളത്തിലെ പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളിലെ അർഹരായ ജനങ്ങൾക്ക് സമയ ബന്ധിതമായി ആനുകൂല്യം ലഭിക്കുവാൻ വേണ്ടിയാണ് മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയും, അദാലത്തും ആനുകൂല്യ-വിതരണങ്ങളും ഈ ജനുവരി 15ന് നടത്തുന്ന തെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് റിപ്പോർട്ട് നൽകിയത്.

സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ആണ് ഇത് നടപ്പിലാക്കുന്നതെന്നും അറിയിച്ചു. പൂർണ്ണമായും സർക്കാർ ധനസഹായത്താലാണ് മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമായി നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയാണ് ‘അപകട ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി’. ഇതിലൂടെ അപകടമരണങ്ങൾക്കും പൂർണ്ണ അവശതയ്ക്കും 10 ലക്ഷം രൂപയാണ് ധനസഹായം.

ഇത് നടപ്പാക്കി വരുന്നത് പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ മുഖേനയാണ്. വിവിധ കാരണങ്ങളാൽ ഗുണഭോക്താക്കൾക്ക് വൈകി ആനുകൂല്യം ലഭിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ തരത്തിൽ ഇൻഷുറൻസ് കമ്പനികളുമായി-അദാലത്ത് നടത്തുവാൻ നിശ്ചയിച്ചതെന്നും മന്ത്രി വ്യക്തിമാക്കി. 2022 ജനുവരി 15 ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് വരക്കല്‍ ബീച്ചിനു സമീപം സമുദ്ര കമ്യൂണിറ്റി ഹാളിൽ വച്ചു നടക്കുന്ന യോഗത്തിൽ വടക്കന്മേഖലാഅദാലത്ത് മന്ത്രി സജിചെറിയാന് ഉദ്ഘാടനം ചെയ്യും.
ചുവടെയുള്ള വാച്ച് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഈ പുതിയ സന്ദേശം വാച്ച് വഴി നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക. Click Here >> https://t.me/latest_job