Categories
Kerala Latest News

സംസ്ഥാനത്ത് പുതിയ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ഇനി മുതൽ വാരാന്ത്യ ലോക്ഡൗണ്‍ ഞായർ മാത്രം; കടകള്‍ക്ക് രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം

സംസ്ഥാനത്ത് പുതിയ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതൽ നിയന്ത്രങ്ങൾ പ്രഖ്യാപിക്കുന്നത് ജനസംഖ്യയില്‍ ആയിരം പേരില്‍ എത്ര പേര്‍ക്കാണ് രോഗം വരുന്നുവെന്ന് കണക്കാക്കിയാണ് തീരുമാനിക്കുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കൂടാതെ രോഗികൾ ആയിരത്തില്‍ പത്ത് എന്നത് ഒരാഴ്ച നീണ്ടുനിന്നാൽ ആ പ്രദേശം ട്രിപ്പിള്‍ ലോക്ക് ഡൗൺ നിയന്ത്രണത്തിലാകും. ഇനി മുതൽ കടകളുടെ പ്രവര്‍ത്തന സമയം സാധാരണയായി രാവിലെ 7 മണി മുതല്‍ 9 മണി വരെ ആക്കി. ഇത്തവണത്തെ ഓണം അവിട്ടം ദിനവും, സ്വാതന്ത്ര്യദിനവും, ഞായറാഴ്ചയാണ് വരുന്നത്. അതിനാൽ ആരണ്ടു ദിവസങ്ങളിലും വാരാന്ത്യ ലോക്ഡൗണ്‍ ഉണ്ടാകില്ല.

ആള്‍ക്കൂട്ട നിരോധനം മുൻപത്തെ പോലെ തന്നെ ഇപ്പോഴും സംസ്ഥാനത്ത് തുടരും. ഇത്തവണയുള്ള നിയന്ത്രണങ്ങളിൽ പരമാവധി 40 പേര്‍ക്ക് മാത്രം വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പോകാനാകൂ. വിവാഹങ്ങളിലും

മരണാനന്തരചടങ്ങുകളിലും നിലവിൽ ഉണ്ടായിരുന്നപോലെ പരമാവധി 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. കൂടാതെ ഇപ്പോൾ സംസ്ഥാനത്ത് രോഗ പ്രതിരോധ നടപടികള്‍ വളരെ വിജയകരമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയില്‍ പറഞ്ഞു. എന്നാൽ രാഷ്ട്രീയ സാമൂഹിക കൂട്ടായ്മകള്‍ പോലുള്ള മറ്റുപരിപാടികള്‍ ഒഴിവാക്കാനും അറിയിച്ചു.

ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *