Categories
Kerala Latest News

സംസ്ഥാനത്ത് വാക്സിനേഷനില്‍ സംതൃപ്തിയുണ്ടെന്ന് കേന്ദ്ര സംഘം: ഇനിയും അധികം ഡോസുകള്‍ ആവശ്യപ്പെട്ടെന്ന് മന്ത്രി വീണാ ജോര്‍ജ്

കേരളത്തിലെ കോവിഡ് വാക്സിനേഷന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘത്തിന് സംതൃപ്തി രേഖപ്പെടുത്തിയതായി മന്ത്രി വീണാ ജോര്‍ജ്. എന്നാൽ സംസ്ഥാനത്തിന് അധികം ഡോസ് വാക്സീന്‍ അനുവദിക്കണമെന്ന് കേന്ദ്ര സംഘത്തോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ജുലൈയിൽ 90 ലക്ഷം വാക്സിന്‍ അനുവദിക്കണം എന്നാണ് മന്ത്രി കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടത്. ഇതുവരെയും രണ്ടാം തരംഗം അവസാനിച്ചിട്ടില്ല എന്നും വാക്സീന്‍ എടുത്തതുകൊണ്ട് മാത്രം സുരക്ഷതരാകുന്നില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡോ.രുചി ജെയിന്‍, ഡോ.സാകാ വിനോദ് കുമാര്‍ എന്നിവർ അടങ്ങിയ കേന്ദ്ര ആരോഗ്യസംഘമാണ് കേരളം സന്ദര്‍ശിച്ചത്. കൂടാതെ രോഗവ്യാപനം അധികമുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണം എന്നും പൊതു പരിപാടികളിൽ കര്‍ശന നിയന്ത്രണങ്ങൾ തന്നെ ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യ സംഘം നിര്‍ദ്ദേശങ്ങൾ നല്‍കി. സൂപ്പര്‍ ക്ലസ്റ്ററുകളിലും ക്ലസ്റ്ററുകളിലും ജില്ലകളുടെ മേല്‍നോട്ടം ആവശ്യമാണെന്നും നിര്‍ദേശിച്ചു.

ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *